റബര്‍, പാഴ്ത്തടി വ്യാപാര മേഖലയിലെ വ്യാപാരികളുടെ യോഗം ഓഗസ്റ്റ് 4 ന് പാലായില്‍ നടക്കും. മേഖലയിലെ കയറ്റിറക്ക് കൂലിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളുടെ പശ്ചാത്തലത്തിലാണ് യോഗം ചേരുന്നത്. ഞായറാഴ്ച ഉച്ചകഴിഞ്ഞു 2ന് പാലായിലെ സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് യോഗം നടക്കുന്നതെന്ന് വ്യാപാരി സംഘടനാ ഭാരവാഹികള്‍ പറഞ്ഞു. ലോഡിങ് തൊഴിലാളികള്‍ 40% കൂലി വര്‍ദ്ധനവ് ആവശ്യപ്പെട്ട സാഹചര്യത്തില്‍ ഈ മാസം 13ന് കോട്ടയം ജില്ല ലേബര്‍ ഓഫീസില്‍ നടക്കുന്ന ചര്‍ച്ചയില്‍ വ്യാപാരികള്‍ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് ആലോചിക്കുന്നതിനായാണ് ഞായറാഴ്ച പാലായില്‍ യോഗം വിളിച്ചിരിക്കുന്നത്. കഴിഞ്ഞകാലങ്ങളില്‍ ജില്ലയില്‍ ഒരു കൂലി എന്ന തീരുമാനം എടുക്കുകയും ജില്ലാ ലേബര്‍ഓഫീസറുടെ മുമ്പില്‍ വച്ച് ജില്ലയിലെ മുഴുവന്‍ യൂണിയനുകളും ഒപ്പുവയ്ക്കുകയും ചെയ്തിട്ടുള്ളതാണ്. ഇതിന് വിരുദ്ധമായി കോട്ടയം ജില്ലയിലെ മിക്ക പഞ്ചായത്തുകളിലെയും തൊഴിലാളികള്‍ സ്വന്തം ഇഷ്ടത്തിന് അനുസരിച്ച് വ്യാപാരികളെ ഭീഷണിപ്പെടുത്തി കൂലി വാങ്ങുകയാണെന്നും ഇത്തരം പ്രവണതയ്‌ക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നതായും വ്യാപാരി പ്രതിനിധികള്‍ പറഞ്ഞു.. വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് ജെയ്‌സണ്‍ മുടക്കാലില്‍, സെക്രട്ടറി സുബൈര്‍ മാട്ടയില്‍, റജി പൊന്‍കുന്നം, ഈപ്പച്ചന്‍ മേലുകാവ്, അനില്‍ പാലാ എന്നിവര്‍ പങ്കെടുത്തു.


.webp)


0 Comments