പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ടി.ടി.ഐ , പ്രീപ്രൈമറി ടി. ടി ഐ എന്നിവയുടെ കോട്ടയം റവന്യൂ ജില്ലാ കലോത്സവം നടന്നു. ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ടിടിഐയില്‍ മൂന്ന് വേദികളിലായിട്ടാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്. DDE സുബിന്‍ പോള്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ കലോത്സവത്തിന്റെ ഉദ്ഘാടനം ഏറ്റുമാനൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജ് നിര്‍വഹിച്ചു. കോട്ടയം DIET പ്രിന്‍സിപ്പല്‍ ഡോ. ഷെഫീന ബീഗം ടി എം മുഖ്യപ്രഭാഷണം നടത്തി. നഗരസഭ കൗണ്‍സിലര്‍ രശ്മി ശ്യാം, പാലാ DEO സത്യപാലന്‍ സി, രാജകുമാര്‍ കെ എന്നിവര്‍ സംസാരിച്ചു. മൂന്ന് വേദികളായി ലളിതഗാനം, സംഘഗാനം, മാപ്പിളപ്പാട്ട്, മോണോ ആക്ട്, മലയാളം പ്രസംഗം, മലയാളം പദ്യം ചൊല്ലല്‍, പ്രഭാഷണം, കവിയരങ്ങ് തുടങ്ങിയ മത്സരങ്ങളാണ് നടന്നത്. ഏറ്റുമാനൂര്‍ ടി ടി ഐ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് പ്രീതി ഭാര്‍ഗവന്‍, സ്വീകരണ കമ്മിറ്റി കണ്‍വീനര്‍ രാജകുമാര്‍ കെ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. അധ്യാപകരുടെ സംഘഗാനവും, കവിയരങ്ങും, കലോത്സവത്തിന് മാറ്റുകൂട്ടി. കോട്ടയം റവന്യൂ ജില്ലാ കലോത്സവത്തിന് മുന്നോടിയായി ഓഗസ്റ്റ് 16ന് കോട്ടയം ഗവണ്‍മെന്റ് TTI ല്‍ വച്ച് രചന മത്സരങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ദേശീയ അധ്യാപക ദിനത്തിന്റെ ഭാഗമായി അധ്യാപകരുടെ വിവിധ മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു.


.webp)


0 Comments