കോട്ടയം ഗവണ്‍മെന്റ് കോളേജ് ഓഫ് നഴ്സിംഗ് കമ്മ്യൂണിറ്റി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ വെട്ടിമുകള്‍ സെന്റ് പോള്‍സ് ഹൈസ്‌കൂളില്‍ ഉണര്‍വ് 2024 ആരോഗ്യ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. ഏറ്റുമാനൂര്‍ നഗരസഭ 4,5,6 വാര്‍ഡുകളില്‍ നഴ്സിംഗ് കോളേജ് കമ്മ്യൂണിറ്റി വിഭാഗം വിദ്യാര്‍ത്ഥികള്‍ നടത്തിയ ആരോഗ്യ സര്‍വേയില്‍ ആളുകളില്‍ ജീവിതശൈലി രോഗങ്ങള്‍ വ്യാപകമായി കണ്ടെത്തിയ സാഹചര്യത്തിലാണ് സ്‌കൂള്‍ കേന്ദ്രീകരിച്ച് ആരോഗ്യ ബോധവല്‍ക്കരണ ക്യാമ്പയിന്‍ നടത്തിയത്. ഏറ്റുമാനൂര്‍ നഗരസഭ പ്രതിപക്ഷ നേതാവ് ഇ.എസ് ബിജു യോഗം ഉദ്ഘാടനം ചെയ്തു. ഗവണ്‍മെന്റ് നഴ്സിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ ലിനി ജോസഫ് അധ്യക്ഷയായിരുന്നു.
. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ മേഴ്സി തോമസ്, ഏറ്റുമാനൂര്‍ കുടുംബാരോഗ്യ കേന്ദ്രം ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബിജു എസ് നായര്‍, ഗവണ്‍മെന്റ് കോളേജ് ഓഫ് നഴ്സിംഗ് അസിസ്റ്റന്റ് പ്രൊഫ അമൃതഭായി കെ.ജി, ഗവണ്‍മെന്റ് കോളേജ് ഓഫ് നേഴ്സിങ് അസിസ്റ്റന്റ് പ്രൊഫ. ഗായത്രി പി.വി, അഖില സത്യന്‍, എന്നിവര്‍ സംസാരിച്ചു. അനീഷ് പി സര്‍വ്വേ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കൗമാരക്കാരിലെ ശാരീരികവും മാനസികവുമായ പ്രശ്നങ്ങളും പരിഹാരവും എന്ന വിഷയത്തില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥിനികളായ അമലാകാന്തി ആര്‍.കെ , മരിയ ഫിലിപ്പ് എന്നിവര്‍ ക്ലാസെടുത്തു.






0 Comments