കുമ്മണ്ണൂര്‍ കടപ്ലാമറ്റം വെമ്പള്ളി റോഡിന്‍ നവീകരണ പ്രവര്‍ത്തനങ്ങളുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി. തകര്‍ന്നു കിടക്കുന്ന റോഡിന്റെ റീടാറിംഗിന് 7.5 കോടി രൂപയാണ് അനുവദിച്ചിരുന്നത്. ഇപ്പോള്‍ 4.89 ശതമാനം വര്‍ധിപ്പിച്ച എസ്റ്റിമേറ്റിലാണ് ടെന്‍ഡര്‍ നല്‍കിയിരിക്കുന്നത്. മഴ മാറിയാല്‍ പണി ആരംഭിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു റോഡ് നിറയെ കുഴികള്‍ രൂപപ്പെട്ട് പൂര്‍ണമായി തകര്‍ന്ന അവസ്ഥയിലാണ് മഴപെയ്താല്‍ വെള്ളം ഒഴുകി പോകുന്നതിന് ഒടകള്‍ ഇല്ലാത്തതുമൂലം പലയിടങ്ങളിലും വെള്ളക്കെട്ട് ഉണ്ടാകുന്നു. ഇരുചക്രവാഹനങ്ങളും കാല്‍നടയാത്രക്കാരും കുഴികളില്‍ വീഴുന്നതും പതിവാണ്. റോഡ് നിര്‍മ്മാണം എത്രയും വേഗം പൂര്‍ത്തീകരിക്കണ മെന്നാണ് പ്രദേശവാസികളുടെ ആവശ്യം.





0 Comments