ഉത്സവ വിപണി ലക്ഷ്യമാക്കിയുള്ള താല്‍ക്കാലിക വാണിജ്യ മേളകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് വ്യാപാരി വ്യവസായി സമിതി ആവശ്യപ്പെട്ടു. ജിഎസ്ടി യും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ലൈസന്‍സും ഇല്ലാതെ പ്രവര്‍ത്തിക്കുന്ന അനധികൃത വ്യാപാരമേളകള്‍ നിയമവിധേയമായി പ്രവര്‍ത്തിക്കുന്ന വ്യാപാരസ്ഥാപനങ്ങള്‍ക്ക് വലിയ ഭീഷണിയാവുകയാണെന്ന് വ്യാപാരി വ്യവസായി സമിതി ഭാരവാഹികള്‍ പറഞ്ഞു.
മൊത്തം കച്ചവടത്തിന്റെ 50 ശതമാനത്തോളം ഓണ്‍ലൈന്‍ വ്യാപാര വിപണി കൈയ്യടക്കുകയും വന്‍കിട മാളുകളിലേക്ക് കച്ചവടം കേന്ദ്രീകരിക്കുന്ന പുതിയ ഉപഭോക്തൃ സംസ്‌കാരം രൂപപ്പെട്ടു വരികയും ചെയ്ത സാഹചര്യത്തില്‍ സാധാരണ വ്യാപാരികളുടെ നിലനില്‍പ് അപകടത്തിലാണ്. ഇതിനിടയിലാണ് ഗുണമേന്മ കുറഞ്ഞ സാധനങ്ങള്‍ വിലക്കുറവ് എന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചു കൊണ്ട് മേളകളിലൂടെ വില്പന നടത്തുന്നത്. ഉത്സവ സീസണില്‍ മാത്രം മാസങ്ങളോളം നീണ്ടുനില്‍ക്കുന്ന ഇത്തരം കച്ചവടത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നതാണ് വ്യാപാരി വ്യവസായി സമിതി ഉയര്‍ത്തുന്ന ആവശ്യം. പരമാവധി ഒരാഴ്ചയില്‍ കൂടുതല്‍ ഇത്തരം മേളകള്‍ നടത്താതിരിക്കാന്‍ ഉള്ള നടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായ സമിതി അധികൃതരോട് ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ വ്യാപാരി വ്യവസായി സമിതി കോട്ടയം ജില്ലാ സെക്രട്ടറി ജോജി ജോസഫ്, ജില്ല ട്രഷറര്‍ പി.എ അബ്ദുല്‍ സലീം, സംസ്ഥാന കമ്മറ്റിയംഗം എം.കെ സുഗതന്‍ എന്നിവര്‍ പങ്കെടുത്തു.






0 Comments