Breaking...

9/recent/ticker-posts

Header Ads Widget

ഓടയുടെ മുകളിലെ ഇരുമ്പ് ഗ്രില്ലുകള്‍ തകര്‍ന്നത് കാല്‍നട യാത്രികരെയും വാഹന യാത്രികരെയും ദുരിതത്തിലാക്കുന്നു.



ഓടയുടെ  മുകളിലെ ഇരുമ്പ് ഗ്രില്ലുകള്‍ തകര്‍ന്നത് കാല്‍നട യാത്രികരെയും വാഹന യാത്രികരെയും ദുരിതത്തിലാക്കുന്നു. പാലാ നഗരത്തില്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിനു മുന്‍വശത്ത് നിന്നും മാര്‍ത്തോമാ ചര്‍ച്ച് റോഡിലേക്ക് കടക്കുന്ന ഭാഗത്തുള്ള ഓടയുടെ മുകളിലെ ഇരുമ്പ് ഗ്രില്ലുകളാണ് തകര്‍ന്നത്. ഗ്രില്ലുകള്‍ മുഴുവന്‍ തുരുമ്പെടുക്കുകയും ഇരുമ്പ് പൈപ്പുകള്‍ തകരുകയും ചെയ്തതോടെ വലിയ വിടവുകള്‍ രൂപപ്പെട്ടിരിക്കുകയാണ്. ഇത് കാല്‍നട യാത്രികര്‍ക്ക് ഭീഷണിയാവുകയാണ്. 


 ഇരുചക്ര വാഹനങ്ങളടക്കം നിരവധി വാഹനങ്ങളും ചാവറ സ്‌കൂളിലേക്ക് നിരവധി കുട്ടികളും ഇതുവഴി കടന്നുപോകുന്നുണ്ട്.  പൈപ്പുകളുടെ ദ്രവിച്ച ഭാഗങ്ങള്‍ ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ മുകളിലൂടെ വാഹനങ്ങള്‍  കയറുമ്പോള്‍ ടയറുകള്‍ക്ക് കേടുപാടുകളും സംഭവിക്കുന്നു.  രാത്രി സമയങ്ങളില്‍ ആളുകള്‍ ഓടയില്‍ വീഴാന്‍ സാധ്യതയേറെയാണ്. ഈ ഭാഗത്തെ ഇരുമ്പ് ഗ്രില്ലുകള്‍ മാറ്റി പുതിയവ സ്ഥാപിച്ച് അപകടം ഒഴിവാക്കാന്‍ നഗരസഭ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് പാലാ പൗരാവകാശ സമിതി പ്രസിഡന്റ് ജോയി കളരിയ്ക്കന്‍ ആവശ്യപ്പെട്ടു. ഗ്രില്ലുകള്‍ തകരുമ്പോള്‍ നഗരസഭാ അധികൃതര്‍ എത്തി ഒടിഞ്ഞ ഗ്രില്ല് മാത്രം മാറ്റുകയും   വൈകാതെ അടുത്ത ഗ്രില്ലും ഒടിയുകയും ചെയ്യുകയുമാണുണ്ടാവാറെന്നും ആക്ഷേപമുയരുന്നു..

Post a Comment

0 Comments