Breaking...

9/recent/ticker-posts

Header Ads Widget

ശതാബ്ദിയാഘോഷം സമാപിച്ചു



കല്ലറ SMV NSS ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ ശതാബ്ദിയാഘോഷം സമാപിച്ചു. സമാപന സമ്മേളനം കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് എസ്  മനു ഉദ്ഘാടനം ചെയ്തു. വൈക്കം താലൂക്ക് NSS യുണിയന്‍ ചെയര്‍മാന്‍ PGM നായര്‍ അധ്യക്ഷനായിരുന്നു. NSS സ്‌കൂള്‍സ് മാനേജര്‍ അഡ്വ TG ജയകുമാര്‍ മുഖ്യ പ്രഭാഷണവും എന്‍ഡോവ്‌മെന്റ് വിതരണവും നിര്‍വഹിച്ചു. 


കല്ലറ പഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കല്‍ അവാര്‍ഡ് ദാനം നിര്‍വഹിച്ചു. ഹെഡ്മിസ്ടസ് വിനീതാ നായര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രിന്‍സിപ്പാള്‍ N ബിന്ദു സ്വാഗതമാശംസിച്ചു. വൈക്കം താലൂക്ക് NSS യൂണിയന്‍ വൈസ് ചെയര്‍മാന്‍ P വേണുഗോപാല്‍, PTA പ്രസിഡന്റ് KG കുമാര്‍, താലൂക്ക് യൂണിയന്‍ സെക്രട്ടറി അഖില്‍ Rനായര്‍, സലിം കുമാര്‍, രാജേഷ് U,  N രവികുമാര്‍ , PD രേണുകന്‍  തുടങ്ങിയവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments