Breaking...

9/recent/ticker-posts

Header Ads Widget

കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് വൈക്കം താലൂക്ക് വാര്‍ഷികവും, യാത്രയയപ്പ് സമ്മേളനവും



കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ്  ഫ്രണ്ട്  വൈക്കം താലൂക്ക് വാര്‍ഷികവും, യാത്രയയപ്പ് സമ്മേളനവും  ജനുവരി 25ന്  കടുത്തുരുത്തി ട്രേഡേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി  ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന സമ്മേളനം അഡ്വ.  മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് താലൂക്ക് പ്രസിഡന്റ്  വി.കെ സുരേഷ് കുമാര്‍ അധ്യക്ഷന്‍ ആയിരിക്കും. സംസ്ഥാന ട്രഷറര്‍ കെ.കെ സന്തോഷ് മുഖ്യപ്രഭാഷണം നടത്തും. 


വിരമിച്ച ജീവനക്കാര്‍ക്ക്   കടുത്തുരുത്തി അര്‍ബന്‍ സഹകരണ ബാങ്ക് ചെയര്‍മാന്‍  സുനു ജോര്‍ജ് ഉപഹാരങ്ങള്‍ സമര്‍പ്പിക്കും.  ദീര്‍ഘകാലത്തെ സേവനത്തിന് ശേഷം സര്‍വീസില്‍ നിന്ന് വിരമിച്ച സരസമ്മ പി, ജോണി പി ജോണ്‍, ജെസ്സി ജേക്കബ്, അജി എം.റ്റി, പി.ജി  ഷാജിമോന്‍, എം.യു വര്‍ഗീസ് എന്നിവരെ ആദരിക്കുകയും, കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച അംഗങ്ങളുടെ മക്കളെ  സമ്മേളനത്തില്‍ അനുമോദിക്കുകയും ചെയ്യും . താലൂക്ക് ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടക്കും. സംഘടനയുടെ ജില്ല നേതാക്കളും, വൈക്കം താലൂക്കിലെ മികച്ച സഹകാരികളും സമ്മേളനത്തില്‍ പങ്കെടുക്കും. താലൂക്ക് പ്രസിഡന്റ്  സുരേഷ് കുമാര്‍ വി.കെ, സെക്രട്ടറി അജോ പോള്‍, സംസ്ഥാന കമ്മിറ്റി അംഗം മനോജ് പി.ആര്‍, ജില്ലാ ജോയിന്റ് സെക്രട്ടറി റെന്നി ജേക്കബ്, ജില്ലാ കമ്മിറ്റി അംഗം രഞ്ജിത്ത് മാത്യു  എന്നിവര്‍ കടുത്തുരുത്തി പ്രസ് ക്ലബ്ബില്‍  നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Post a Comment

0 Comments