Breaking...

9/recent/ticker-posts

Header Ads Widget

കെട്ടിടത്തിന് മുകളില്‍ കയറി ഇതര സംസ്ഥാന തൊഴിലാളി



കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി കെട്ടിടത്തിന് മുകളില്‍ കയറി ഇത സംസ്ഥാന  തൊഴിലാളി ആത്മഹത്യ ഭീഷണി മുഴക്കി. ഫയര്‍ഫോഴ്‌സ് സംഘം ഇയാളെ സാഹസികമായ പിടികൂടി താഴെയെത്തിച്ചു. ആശുപത്രിയിലെ അത്യാഹിത വിഭാഹത്തില്‍ അതിക്രമം നടത്തിയ ശേഷമാണ് ഛത്തീസ്ഗഡ് സ്വദേശി സുരേന്ദ്ര ബാബു കെട്ടിടത്തിന് മുകളില്‍ കയറിയത്. 2 മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇയാളെ താഴെ എത്തിച്ചത്. 

തിങ്കളാഴ്ച പുലര്‍ച്ചെ 3. മണിയോടെയാണ് ഇയാള്‍ കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്.  അനുനയിപ്പിച്ച് താഴെയിറക്കാനുള്ള ഗാന്ധിനഗര്‍ പൊലീസിന്റെ ശ്രമങ്ങളൊന്നും വിജയിച്ചിരുന്നില്ല. തുടര്‍ന്ന് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ അബ്ബാസിയും കെട്ടിടത്തിന് മുകളില്‍ കയറി സുരേന്ദ്ര ബാബുവിനെ അനുനയിപ്പിക്കാന്‍ ശ്രമം നടത്തി. ഇതും ഫലം കാണാതിരുന്നതോടെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ സാഹില്‍ ഫിലിപ്പ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ അനൂജ് ഭാസ്‌കര്‍ എന്നിവര്‍ കൂടി കെട്ടിടത്തിന് മുകളില്‍ കയറി ഇയാളെ മറ്റൊരു കെട്ടിടത്തിന് മുകളിലേക്ക് ഓടിച്ച് കടത്തി അവിടെ വച്ച് കീഴ്പ്പെടുത്തുകയായിരുന്നു. 2 മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇയാളെ പിടികൂടി താഴെ എത്തിച്ചത്. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ അതിക്രമം കാട്ടി ആശുപത്രി ഉപകരണങ്ങള്‍ക്ക് അടക്കം കേടുപാട് വരുത്തിയ ശേഷമായിരുന്നു കെട്ടിടത്തിന് മുകളില്‍ കയറിയുള്ള ആത്മഹത്യാ ഭീഷണി. കോട്ടയം ഫയര്‍ ഫോഴ്സ് യൂണിറ്റിലെ ഗ്രേഡ് സ്റ്റേഷന്‍ ഓഫീസര്‍ ശിവകുമാര്‍, മറ്റ് ഉദ്യോഗസ്ഥരായ സാബു, പ്രദീപ്, ഷിഹാബുദീന്‍, സജിന്‍, അനൂജ് ഭാസ്‌കര്‍, അനില്‍ കുമാര്‍ എന്നിവരും രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

Post a Comment

0 Comments