നെല്‍കര്‍ഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച സെക്രട്ടറിയേറ്റ് നടയില്‍ ഏകദിന നിരാഹാര സമരം നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നെല്‍ വില 40 രൂപയായി ഉയര്‍ത്തുക, നിലവില്‍ തടഞ്ഞു വച്ചിരിക്കുന്ന കേന്ദ്ര-സംസ്ഥാന വിഹിതമടക്കം മുന്‍കാല പ്രാബല്യത്തോടെ നെല്‍ വില നല്‍കുക, തുടങ്ങിയ ആവശ്യങ്ങളുമായാണ് ഏകദിന സത്യാഗ്രഹം. വിത്തിന്റെ ലഭ്യത മുതല്‍ നെല്ല് വിറ്റ പണം അക്കൗണ്ടില്‍ എത്തുന്നതുവരെ പ്രതിസന്ധികളും പ്രതിബന്ധങ്ങളും തരണം ചെയ്താണ് കര്‍ഷകര്‍ മുന്നോട്ടുപോകുന്നത്. സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെയും ഏജന്‍സികളുടെയും കെടുകാര്യസ്ഥത മൂലം ഈ മേഖല പൂര്‍ണമായ തകര്‍ച്ചയുടെ വക്കിലാണ്.
.
ഒന്‍പത് ദിവസം നീണ്ട നിരാഹാര സമരം അവസാനിപ്പിക്കാനായി സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ ഒന്നും തന്നെ പാലിക്കപ്പെട്ടിട്ടില്ല. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് സങ്കുചിത കക്ഷി രാഷ്ട്രീയത്തിനും ജാതി-മത ചിന്തകള്‍ക്കും അതീതമായി നെല്‍കര്‍ഷകരെ സംഘടിപ്പിച്ചുകൊണ്ട് എന്‍.കെ.എസ്.എസ് നിരാഹാര സത്യാഗ്രഹം നടത്തുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന രക്ഷാധികാരി വി.ജെ. ലാലി, സംസ്ഥാന വൈസ് പ്രസിഡണ്ട് ലാലിച്ചന്‍ പള്ളിവാതുക്കല്‍, സംസ്ഥാന സെക്രട്ടറി മാത്യു തോമസ്, സംസ്ഥാന പ്രസിഡന്റ് റെജീന അഷറഫ്, വൈസ് പ്രസിഡന്റ്
പി. വേലായുധന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.
0 Comments