സംസ്ഥാനത്തെ ഏറ്റവും മികച്ച ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി വെളിയന്നൂര്‍ പഞ്ചായത്തിന് ലഭിച്ചു. ഭരണ വികസന ക്ഷേമ രംഗങ്ങളിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് വെളിയന്നൂര്‍ പഞ്ചായത്തിനെ സ്വരാജ് പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്. പ്രവര്‍ത്തനങ്ങളിലെ കാര്യക്ഷമതയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും കൂട്ടായ പരിശ്രമങ്ങളാണ് വെളിയന്നൂര്‍ പഞ്ചായത്തിന് മികവിന്റെ പാതയില്‍ മുന്നേറാന്‍ അവസരമൊരുക്കിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് സജേഷ് ശശി പറഞ്ഞു.





0 Comments