അകലക്കുന്നം ഗ്രാമപഞ്ചായത്തില്‍ മുട്ട ഉത്പാദനത്തില്‍ സ്വയംപര്യാപ്തത എന്ന ലക്ഷ്യവുമായി പ്രത്യേക പദ്ധതി നടപ്പാക്കുന്നു. പദ്ധതിയുടെ ഭാഗമായി കോഴിക്കുഞ്ഞുങ്ങളെ സൗജന്യമായി വിതരണം ചെയ്തു. ഉല്‍പാദന മേഖലയില്‍ മിച്ചമുള്ള ഫണ്ട് ഉപയോഗിച്ചാണ് പഞ്ചായത്തിലെ പതിനഞ്ച് വാര്‍ഡുകളിലും മുട്ടക്കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്തത്.
പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനില്‍കുമാര്‍ നിര്‍വ്വഹിച്ചു.മറ്റക്കര വടക്കേടത്ത് മൃഗാശുപത്രി പരിസരത്ത് നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്‍് ബെന്നി വടക്കേടം,സ്റ്റാന്‍ിംഗ് കമ്മറ്റിയംഗങ്ങളായ ശ്രീലത ജയന്‍, ജാന്‍സി ബാബു, മൂന്നാം വാര്‍ഡ് മെമ്പര്‍ സീമാ പ്രകാശ് തുടങ്ങിയവര്‍ സംസാരിച്ചു. ചെങ്ങളം പ്രദേശത്ത് തിങ്കളാഴ്ച മുട്ടക്കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്യും.
0 Comments