Breaking...

9/recent/ticker-posts

Header Ads Widget

പാലാ വൈദ്യുതി ഭവനില്‍ പാലസ്തീന്‍ ഐക്യദാര്‍ഢ്യ യോഗം ചേര്‍ന്നു



ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ  ആഭിമുഖ്യത്തില്‍ പാലാ വൈദ്യുതി ഭവനില്‍ പാലസ്തീന്‍ ഐക്യദാര്‍ഢ്യ യോഗം  ചേര്‍ന്നു. പിഞ്ചു കുഞ്ഞുങ്ങള്‍ അടക്കം കൂട്ടക്കൊല ചെയ്ത് പാലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന കടന്നാക്രമണങ്ങള്‍ അവസാനിപ്പിച്ച് സുരക്ഷിതമായി ജീവിക്കുവാനുള്ള അവകാശം അവര്‍ക്ക് നല്കണമെന്നു യോഗം ആവശ്യപ്പെട്ടു. ഇസ്രായേലിന്റെ നടപടികള്‍ക്കെതിരെ ശബ്ദിക്കാത്ത  കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിനെതിരെ പ്രതിഷേധമുയര്‍ന്നു. യോഗത്തില്‍ ബോബി തോമസ്, ജിസി ജോണി , ആന്‍സി ഐസക്, പ്രദീഷ് സി.പി, അശ്വതി വി.എസ്, രാജേഷ് എസ് എന്നിവര്‍ സംസാരിച്ചു.



Post a Comment

0 Comments