രാമപുരം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ കുഴഞ്ഞു വീണു മരിച്ചു. കടപ്ലാമറ്റം മാറിടം വലിയകണ്ടത്തില്‍ വി.പി സുരേഷ്‌കുമാര്‍ എന്ന 39 കാരനാണ് മരിച്ചത്. രാവിലെ വീട്ടില്‍ വച്ചാണ് സുരേഷ് കുമാറിന് നെഞ്ചുവേദനയുണ്ടായത്. കുഴഞ്ഞു വീണ ഇദ്ദേഹത്തെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
0 Comments