കഴിഞ്ഞ ഒന്നര മാസക്കാലമായി തിരുവനന്തപുരം, സെക്രട്ടറിയറ്റ് പടിക്കല്‍ സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാര്‍ക്കും, കഴിഞ്ഞ 10 ദിവസമായി സമരം ചെയ്യുന്ന അംഗന്‍ വാടി ജീവനക്കാര്‍ക്കും, ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് പാലാ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പാലാ മുന്‍സിപ്പല്‍ ഓഫീസിന് മുമ്പില്‍ ധര്‍ണ സമരം നടത്തി. കെപിസിസി എക്‌സിക്യൂട്ടീവ് അംഗം അഡ്വക്കേറ്റ് ടോമി കല്ലാനി ഉദ്ഘാടനം ചെയ്തു.
ധര്‍ണാ സമരത്തില്‍ കോണ്‍ഗ്രസ് പാലാ മണ്ഡലം പ്രസിഡന്റ് തോമസുകുട്ടി നെച്ചിക്കാട്ട് അധ്യക്ഷത വഹിച്ചു. പ്രൊഫസര്‍ സതീഷ് ചൊള്ളാനി, സാബു അബ്രഹാം, ഷോജി ഗോപി, സന്തോഷ് മണര്‍കാട്, വി.സി പ്രിന്‍സ്, മായാ രാഹുല്‍, ആനി ബിജോയ്, ലിസികുട്ടി മാത്യു, ബിനു അറക്കല്‍, രാഹുല്‍ പി.എന്‍ ആര്‍, തോമസ് പുളിക്കല്‍, അര്‍ജുന്‍ സാബു, ജോര്‍ജുകുട്ടി ചെമ്പകശ്ശേരില്‍, കുഞ്ഞുമോന്‍ പാലയ്ക്കല്‍, ലീലാമ്മ തോമസ്, ജോയി മഠം എന്നിവര്‍ സംസാരിച്ചു.
0 Comments