Breaking...

9/recent/ticker-posts

Header Ads Widget

എരുതനത്ത് പാലം നവീകരിക്കാന്‍ നടപടി വേണമെന്ന് ആവശ്യമുയരുന്നു.



തിടനാട് പഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ എരുതനത്ത് പാലം നവീകരിക്കാന്‍ നടപടി വേണമെന്ന് ആവശ്യമുയരുന്നു. അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ പാലത്തിന്റെ പരിസരം വൃത്തിയാക്കി  സൂര്യ അക്ഷയശ്രീ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. 40 വര്‍ഷത്തോളം പഴക്കമുള്ള പാലത്തിന്റെ ഇരുമ്പ് കമ്പികള്‍ ദിനംതോറും ഓരോന്നായി താഴേക്ക് വീഴുകയാണ്. ദിനംപ്രതി 100 കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന ഈ പാലത്തില്‍ കൈവരികള്‍ പോലും ഇല്ലാത്ത അവസ്ഥയിലാണ്. ഇത് അപകട സാധ്യത വര്‍ദ്ധിപ്പിക്കുകയാണ്. 

പാലത്തിന്റെ അടിഭാഗത്ത് കമ്പികള്‍ പുറത്ത് തെളിഞ്ഞു നില്‍ക്കുന്ന അവസ്ഥയിലാണ്. മഴക്കാലം ആരംഭിച്ചാല്‍ വെള്ളത്തിലൂടെ വരുന്ന മരത്തടികള്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ഈ കമ്പികളില്‍ തടഞ്ഞുനില്‍ക്കുന്നതും പതിവാണ്. പാലത്തിന്റെ ഈ അവസ്ഥ കണ്ടില്ലെന്ന് നടിക്കുന്ന അധികാരികളുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് സൂര്യ അക്ഷയശ്രീ പ്രവര്‍ത്തകര്‍ പാലത്തിന്റെ പരിസരം വൃത്തിയാക്കി പ്രതിഷേധിച്ചത്. സമീപപ്രദേശത്തുള്ള തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്കും ഈ പാലം വഴിയാണ് കടന്നു പോകേണ്ടത്. വലിയ ലോഡ് കയറ്റി വരുന്ന വാഹനങ്ങള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങളും ഈ പാലത്തിലൂടെ കടന്നു പോകുന്നുണ്ട്. പ്രശ്‌നത്തില്‍ അടിയന്തര നടപടി ഉണ്ടാവണമെന്ന ആവശ്യം ശക്തമാവുകയാണ്. ശുചീകരണ പ്രതിഷേധ പരിപാടികള്‍ക്ക് പ്രസിഡന്റ് രാഘവന്‍, സെക്രട്ടറി മോഹന്‍ദാസ്, ബിജെപി നേതാവ് ബിന്‍സ് മാളിയേക്കല്‍, സതീശന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Post a Comment

0 Comments