എം.സി റോഡില്‍ പട്ടിത്താനം റൗണ്ടാനയില്‍ കണ്ടെയ്‌നര്‍ ലോറി  പിക്കപ്പ് വാനില്‍ ഇടിച്ചു കയറി. നിയന്ത്രണം വിട്ട പിക് അപ്‌റോഡില്‍ തലകീഴായി മറിഞ്ഞു. ചൊവ്വാഴ്ച വൈകുന്നേരം 5. 15 ഓടെയാണ് അപകടം.  കോട്ടയത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് വാനില്‍ മൂവാറ്റുപുഴ ഭാഗത്തു നിന്നും കോട്ടയത്തേക്ക് പോകുകയായിരുന്ന കണ്ടെയ്‌നര്‍ ലോറിയാണ് ഇടിച്ചു കയറിയത്. 
ബൈപ്പാസ് റോഡിലേക്ക് തിരിയുന്നതിനിടെ പുറകെ എത്തിയ   കണ്ടെയ്‌നര്‍ ലോറി   ഇടിച്ച്   പിക്കപ്പ് വാന്‍ മറിയുകയായിരുന്നു.  അപകടത്തില്‍ പിക്കപ്പ് വാന്‍ തലകുത്തനെ മറിഞ്ഞു. വാഹന ഉടമ   ജാഫര്‍ മുഹമ്മദ് വാഹനത്തിനുള്ളില്‍ അകപ്പെട്ടു. നാട്ടുകാരാണ് വാഹനത്തിനുള്ളില്‍ കുടുങ്ങിയ ജാഫറിനെ  പുറത്തെടുത്തത്. ഇയാളുടെ കൈക്ക്  പരിക്കേറ്റു. വാഹന കച്ചവടക്കാരന്‍ ആണ്. പിക്കപ്പ് വാനില്‍  ഉണ്ടായിരുന്ന ഒരു ബുള്ളറ്റും, ബൈക്കും സ്‌കൂട്ടറും വാഹനത്തിന്റെ അടിയില്‍പ്പെട്ട് തകര്‍ന്നു. ക്രെയിന്‍ ഉപയോഗിച്ച് വാഹനം ഉയര്‍ത്തിമാറ്റി ഗതാഗത തടസ്സം ഒഴിവാക്കി. ഏറ്റുമാനൂര്‍ പോലീസും ഹൈവേ പോലീസും അപകടസ്ഥലത്ത് എത്തി മേല്‍ നടപടികള്‍സ്വീകരിച്ചു.





0 Comments