Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയം ജില്ലയിലെ സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ക്കായുള്ള സ്പെഷ്യല്‍ പരിശീലനം ആരംഭിച്ചു



കോട്ടയം ജില്ലയിലെ സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ക്കായുള്ള സ്പെഷ്യല്‍ പരിശീലനം ആരംഭിച്ചു. കാഞ്ഞിരപ്പള്ളി, പാലാ, ഈരാറ്റുപേട്ട എന്നി അഗ്‌നിരക്ഷാ നിലയങ്ങളിലെ സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ക്കായുള്ള ക്ലാസുകള്‍ക്ക് പാലാ അഗ്‌നിരക്ഷാനിലയത്തില്‍ തുടക്കം കുറിച്ചു.പരിശീലന പരിപാടിയുടെ ഉദ്ഘാടനം ഈരാറ്റുപേട്ട സ്റ്റേഷന്‍ ഓഫീസര്‍ കലേഷ്‌കുമാര്‍ കെ നിര്‍വ്വഹിച്ചു.

പാലാ ഫയര്‍സ്റ്റേഷന്‍ ഓഫീസര്‍ ജോസഫ് ജോസഫ് അധ്യക്ഷനായിരുന്നു. സിവില്‍ ഡിഫന്‍സ് പോസ്റ്റ് വാര്‍ഡന്‍ സിജി മരുതോലില്‍ സ്വാഗതവും, ഹരികുമാര്‍ മറ്റക്കര നന്ദിയും പറഞ്ഞു.മുഖ്യ പരിശീലകനായ കാഞ്ഞിരപ്പള്ളി നിലയത്തിലെ സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ നൗഫല്‍ പി.എ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ ബിനു സെബാസ്റ്റ്യന്‍, കെ കൃഷ്ണകുമാര്‍, ഹോം ഗാര്‍ഡ് അനീഷ് ജോര്‍ജ്ജ്, ബിനു പെരുമന, റഹീം തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. വെള്ളപ്പൊക്ക ദുരന്ത രക്ഷാപ്രവര്‍ത്തനം, താല്‍ക്കാലിക പാലം നിര്‍മ്മാണം, വാട്ടര്‍ റെസ്‌ക്യു ഓപ്പറേഷന്‍, വിവിധ തരത്തിലുള്ള രക്ഷാപ്രവര്‍ത്തനം തുടങ്ങിയവയില്‍ തിയറിയും പ്രാക്ടിക്കലും പരിശീലന പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരിശീലനം മാര്‍ച്ച് 16 ന് സമാപിക്കും.

Post a Comment

0 Comments