ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ 2025-26 വര്‍ഷത്തെ ബഡ്ജറ്റ്, വൈസ് പ്രസിഡന്റ് എ. എം ബിന്നു അവതരിപ്പിച്ചു. 48.56 കോടി രൂപ വരവും 48.43 കോടി രൂപ ചെലവും 12.80 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. ഏറ്റുമാനൂര്‍ ബ്ലോക്ക് ഞ്ചായത്തിന്റെ സമഗ്രവികസനം ലക്ഷ്യമിടുന്ന പദ്ധതികളാണ് ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കാര്‍ഷിക- ക്ഷീര മേഖലകള്‍ക്കു പ്രാമുഖ്യം നല്‍കുന്ന ബജറ്റണ് അവതരിപ്പിച്ചത്.
വൃക്കരോഗികള്‍ക്ക് ഡയാലിസിസ് ധനസഹായം നല്‍കുന്നതിന്10 ലക്ഷം രൂപ വകയിരുത്തി. കുമരകം, അതിരമ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ ജീവിതശൈലി രോഗ ക്ലിനിക്കുകള്‍ ആഴ്ചയില്‍ 5 ദിവസം പ്രവര്‍ത്തിക്കും, '
കുട്ടികളില്‍ വായനാശീലം വളര്‍ത്താന്‍ സ്‌കൂള്‍ ലൈബ്രറികള്‍ക്ക് പുസ്തകങ്ങള്‍ വാങ്ങി നല്‍കുന്നതിനുള്ള അക്ഷരമുറ്റം പദ്ധതി. വിത്ത് വിതയ്ക്കാനും മരുന്ന് തളിക്കാനും ഡ്രോണ്‍ ഉപയോഗിക്കുന്നതിന് കര്‍ഷകര്‍ക്ക് ധനസഹായംഎന്നി വയും ബജറ്റില്‍ ഉള്‍പ്പെടുത്തി. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ കുമരകം, തിരുവാര്‍പ്പ്, അയ്മനം, ആര്‍പ്പൂക്കര, നീണ്ടൂര്‍, അതിരമ്പുഴ പഞ്ചായത്തുകളില്‍ വിവിധ വികസന പദ്ധതികളാണ് വൈസ് പ്രസിഡന്റ് ബഡ്ജറ്റില്‍ അവതരിപ്പിച്ചത്.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സീന വി, സ്റ്റാന്‍ഡിങ് കമ്മിറ്റി സ്ഥിരം അധ്യക്ഷന്‍മാരായ ജെസ്സി നൈനാന്‍, കെ.കെ. ഷാജിമോന്‍, കവിതമോള്‍ ലാലു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, നീണ്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രദീപ്, ബ്ലോക്ക് പഞ്ചായത്ത് നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ബജറ്റ് അവതരണ യോഗത്തില്‍പങ്കെടുത്തു.
0 Comments