ഏറ്റുമാനൂര്‍ നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനുള്ള ട്വിന്‍ ബിന്നുകള്‍ സ്ഥാപിച്ചു. ഏറ്റുമാനൂര്‍ നഗരസഭയെ സമ്പൂര്‍ണ്ണ മാലിന്യമുക്ത നഗരസഭയായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണ് ട്വിന്‍ ബിന്നുകള്‍ സ്ഥാപിച്ചത്. നഗരസഭ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിച്ചു. നഗരസഭ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ സെക്രട്ടറി വിനുജി, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്മാരായ വിഎസ് വിശ്വനാഥന്‍ നായര്‍, അജിതാ ഷാജി, ബീന ഷാജി, നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അജിത് കുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. നഗരത്തിന്റെ വിവിധ മേഖലകളിലായി 75 ട്വിന്‍ ബിന്നുകളാണ് സ്ഥാപിച്ചിരിക്കുന്നത്.
0 Comments