വ്യാപാര സ്ഥാപനത്തിന് മുന്നില്‍ ഒരുക്കിയ ഏഴരപ്പൊന്നാന കൗതുകമായി. ഏറ്റുമാനൂര്‍ ക്ഷേത്രത്തിന് സമീപം പാര്‍വതി ഗോള്‍ഡ് ഷോറൂമിന് മുന്നിലാണ് ഏഴരപ്പൊന്നാനയുടെ മോഡല്‍ ജനശ്രദ്ധ നേടിയത്. ഏഴരപ്പൊന്നാനകളുടെ അതേ മാതൃകയിലും സുവര്‍ണനിറത്തിലുമാണ് ഇവ ഷോറൂമിന് മുന്നില്‍ ഒരുക്കിയിരിക്കുന്നത്. ഏറ്റുമാനൂരപ്പന്റെ ചിത്രവും നെറ്റിപ്പട്ടവും ഇതോടൊപ്പമുണ്ട്. പ്രത്യേക ലൈറ്റിംഗ് സംവിധാനത്തോടെ ഒരുക്കിയിരിക്കുന്ന ഏഴരപ്പൊന്നാനയുടെ മാതൃക കാണുന്നതിനും ഇതിനൊപ്പം നിന്ന് ഫോട്ടോ എടുക്കുന്നതിനും നിരവധി പേരാണ് എത്തുന്നത്.
0 Comments