പുനലൂര്‍ അഷ്ടമംഗലം ശ്രീമഹാവിഷ്ണു ഭഗവതി ക്ഷേത്രത്തിലെ കൊടിമരങ്ങളുടെ പുനര്‍ നിര്‍മാണത്തിനായി തേക്കു മരങ്ങള്‍ മുറിച്ചു. മഹാവിഷ്ണു ക്ഷേത്ര ധ്വജത്തിനുള്ള തെക്കുമരം കുറിഞ്ഞിയില്‍ നിന്നും ഭഗവതി ക്ഷേത്രത്തിലെ ധ്വജത്തിനുള്ള കൊടിമരം ചെമ്പിളാവില്‍ നിന്നുമാണ് മുറിച്ചെടുത്തത്. ചെമ്പിളാവ് കാക്കനാട് ഷാജിമോന്റെ പുരയിടത്തില്‍ നിന്നും ഭക്തിനിര്‍ഭരമായ ചടങ്ങുകളൊടെയാണ് ഭഗവതി നടയിലെ ധ്വജത്തിനായുള്ള തേക്കുമുറിച്ചത് . തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വൃക്ഷ പൂജയ്കുശേഷമാണ് തേക്കു മരം ആചാരവിധിപ്രകാരം മുറിച്ചത് .
മുറിച്ചെടുത്ത തേക്കു മരങ്ങള്‍ വാഹനത്തില്‍ അഷ്ടമംഗലം ക്ഷേത്രത്തിലെത്തിച്ച് എണ്ണത്തോണിയില്‍ തൈലാധിവാസം നടത്തും. തിരുവിതാം കൂര്‍ ദേവസ്വം ബോര്‍ഡിന്റെയും ഉപദേശക സമിതിയുടെയും ഭക്തജനങ്ങളുടെയും നേതൃത്വത്തിലാണ് ധ്വജ പ്രതിഷ്ഠാ ചടങ്ങുകള്‍ നടക്കുന്നത് . ദേവസ്വം ബോര്‍ഡ് അസി. കമ്മിഷണര്‍ ജെ. ഉണ്ണികൃഷ്ണന്‍ നായര്‍, സബ്ഗ്രൂപ്പ് ഓഫീസര്‍ ഉണ്ണികൃഷ്ണന്‍ നമ്പ്യാതിരി ഉപദേശക സമിതി പ്രസിഡന്റ് B ജ്യോതിനാഥ് , വൈസ് പ്രസിഡന്റ് MR വിനോദ് സെക്രട്ടറി, S അരുണ്‍ കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ചടങ്ങുകള്‍ നടക്കുന്നത്.


.webp)


0 Comments