Breaking...

9/recent/ticker-posts

Header Ads Widget

പഠനോത്സവവും , ലഹരി വിരുദ്ധ ക്യാമ്പയിനും നടന്നു.



പൈക ലിറ്റില്‍ ഫ്‌ലവര്‍ എല്‍പി സ്‌കൂളില്‍ നിറവ് 2025 എന്ന പേരില്‍ പഠനോത്സവവും , ലഹരിക്കെതിരെ ഞങ്ങളും എന്ന ലഹരി വിരുദ്ധ ക്യാമ്പയിനും നടന്നു. സ്‌കൂള്‍ മാനേജര്‍ റവ. ഫാ. മാത്യു വാഴയ്ക്കാപാറയില്‍ അധ്യക്ഷത വഹിക്കുകയും മീനച്ചില്‍ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സാജോ പൂവത്താനി ഉദ്ഘാടന കര്‍മം നിര്‍വഹിക്കുകയും ചെയ്തു. തുടര്‍ന്ന് ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി പാലാ പോലീസ് സ്റ്റേഷന്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അജയകുമാര്‍. എം .എന്‍  കുട്ടികള്‍ക്കായി ബോധവല്‍ക്കരണ ക്ലാസ് എടുക്കുകയും ലഹരി വിരുദ്ധ പ്രതിജ്ഞ എടുപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് കുട്ടികള്‍ ഒരു വര്‍ഷത്തെ പഠനപ്രവര്‍ത്തനങ്ങളുടെ മികവ് അവതരണം നടത്തി. എല്ലാ വിഷയങ്ങളിലും ഉള്ള പ്രാവീണ്യം കുട്ടികള്‍ രക്ഷിതാക്കള്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിച്ച് മികവ് തെളിയിച്ചു.



Post a Comment

0 Comments