Breaking...

9/recent/ticker-posts

Header Ads Widget

കോഴാ നരസിംഹ സ്വാമി ക്ഷേത്രത്തിലെ നരസിംഹ ജയന്തി ഏപ്രില്‍ 30 മുതല്‍ മേയ് 11 വരെ



കുറവിലങ്ങാട്  കോഴാ നരസിംഹ സ്വാമി ക്ഷേത്രത്തിലെ നരസിംഹ ജയന്തി ആഘോഷ പരിപാടികള്‍ ഏപ്രില്‍ 30 മുതല്‍ മേയ് 11 വരെ നടക്കും.ഏപ്രില്‍ 30 ന് രാവിലെ 10.30-ന് ഗോവ ഗവര്‍ണര്‍  പി.എസ്. ശ്രീധരന്‍ പിള്ള ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുമെന്ന് ക്ഷേത്രം ഭാരവാഹികള്‍  വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മോന്‍സ് ജോസഫ് എംഎല്‍എ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, ജനപ്രതിനിധികളായ പി.സി. കുര്യന്‍, സന്ധ്യ സജികുമാര്‍, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അംഗം മനോജ് ബി നായര്‍, കെ.എസ്.കിഷോര്‍ കുമാര്‍, ജി.പ്രകാശ് വിവിധ സാമൂഹ്യ സാംസ്‌കാരിക നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 അക്ഷയ തൃതീയ ദിനത്തിലാണ് നരസിംഹ ജയന്തി ആഘോഷം ആരംഭിക്കുന്നത്. 30-നു വൈകിട്ട് 5.30  മുതല്‍ ദശാവതാരം ചന്ദനം ചാര്‍ത്ത് ദര്‍ശനം ആരംഭിക്കും. മെയ് 3- മുതല്‍ പൈതൃകരത്‌നം ഡോ. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി മുഖ്യ ആചാര്യനായി ശ്രീമദ് ഭാഗവത സപ്താഹം നടക്കും. നരസിംഹ ജയന്തിയോട് അനുബന്ധിച്ചു ദിവസവും രാത്രി 7- മണിക്ക് വിവിധ കലാപരിപാടികള്‍ നടക്കും. മേയ് എഴിനു സോപാന ഗന്ധര്‍വ്വന്‍ ഏലൂര്‍ ബിജു സോപാന സംഗീതം അവതരിപ്പിക്കും. മേയ് ഒന്‍പതിനു ഗംഗാതരംഗം ഗംഗ ശശിധരനും സംഘവും അവതരിപ്പിക്കുന്ന വയലിന്‍ ഫ്യൂഷന്‍  നടക്കും. മേയ് പത്തിന് ഉച്ചക്ക് പന്ത്രണ്ടു മണിക്ക് ഭാഗവത സമര്‍പ്പണം. രാത്രി എഴിനു കീചകവധം കഥകളിയും ഉണ്ടായിരിക്കും. നരസിംഹ ജയന്തി ദിനമായ മേയ് പതിനൊന്നിനു രാവിലെ ഏഴു മുതല്‍ കദളിക്കുല സമര്‍പ്പണം. ഏഴു പതിനഞ്ചു മുതല്‍ കേരളത്തിലെ പ്രമുഖരായ സംഗീത വാദ്യ കലാകാരന്മാര്‍ പങ്കെടുക്കുന്ന പഞ്ചരത്‌ന കീര്‍ത്തനാലാപനം തുടര്‍ന്നു കോഴിക്കോട് പ്രശാന്ത് വര്‍മയും സംഘവും അവതരിപ്പിക്കുന്ന മാനസ ജപലഹരി. പന്ത്രണ്ടു മണി മുതല്‍ നടക്കുന്ന ലക്ഷ്മീനരസിംഹ പൂജയ്ക്ക് ക്ഷേത്രം തന്ത്രി മനയത്താറ്റ് ഇല്ലത്ത് അനില്‍ ദിവാകരന്‍ നമ്പൂതിരി മുഖ്യ കാര്‍മികത്വം വഹിക്കും.  ഒരു മണി മുതല്‍ നരസിംഹ സ്വാമിയുടെ പിറന്നാള്‍ സദ്യ നടക്കും. നരസിംഹ ജയന്തി ആഘോഷ ദിനങ്ങളില്‍ എത്തിച്ചേരുന്ന ഭക്തര്‍ക്ക് വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അതിവിശാലമായ പന്തല്‍ ,വിപുലമായ പാര്‍ക്കിംഗ് ക്രമീകരണങ്ങള്‍, ദിവസവും ഉച്ചക്കും രാത്രിയും അന്നദാനം എന്നിവ ഉണ്ടാകും. ഭാഗവത സപ്താഹ ദിവസങ്ങളില്‍ ഉച്ചക്ക് ഒരുമണിക്ക് വിവിധ നാരായണീയ സമിതികളുടെ നാരായണീയ പാരായണം നടക്കും. കുറവിലങ്ങാട് പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ ക്ഷേത്രം ഭാരവാഹികളായ ജി. പ്രകാശ്, ജയേഷ് പഞ്ചമി, പ്രകാശ് കുന്നേപറമ്പില്‍, അമല്‍ സുനില്‍ കുമാര്‍. അനന്ദു മോഹന്‍ദാസ് എന്നിവര്‍  പങ്കെടുത്തു.

Post a Comment

0 Comments