ആറുമാനൂര്‍ ശ്രീകൃഷ്ണ ബാലഗോകുലത്തിന്റെ വാര്‍ഷിക സമ്മേളനവും കുട്ടികളുടെ കലാപരിപാടികളും ആറുമാനൂര്‍ ടാപ്പുഴ ശ്രീകൃഷ്ണ ക്ഷേത്ര സപ്താഹ മണ്ഡപത്തില്‍ നടന്നു. വാര്‍ഷിക സമ്മേളനം കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ടി. കെ.ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി അനൂപ് അധ്യക്ഷനായിരുന്നു. കുട്ടികള്‍ തയ്യാറക്കിയ കൃഷ്ണായനം എന്ന കയ്യെഴുത്ത് മാസികയുടെ പ്രകാശനകര്‍മവും ഡോക്ടര്‍ ജയകുമാര്‍ നിര്‍വഹിച്ചു.
ബാലഗോകുലം കോട്ടയം ജില്ലാ അധ്യക്ഷന്‍ MB ജയന്‍ മുഖ്യ പ്രഭാഷണം നടത്തി. പാമ്പാടി താലൂക്ക് ഭഗിനി പ്രമുഖ ആശ ചുമതല പ്രഖ്യാപനം നടത്തി. സഹ രക്ഷാധികാരി നിഷ P നായര്‍ മുഖ്യ അതിഥി ഡോക്ടര്‍ ജയകുമാറിന് ഉപഹാരം സമര്‍പ്പിച്ചു. ആതിര D നായര്‍ , അനഘ പ്രശാന്ത്, ബാലഗോകുലം കോട്ടയം ജില്ലാ കാര്യദര്‍ശി മനു പാമ്പാടി , താലൂക്ക് ഭഗിനി പ്രമുഖ അപര്‍ണ കൃഷ്ണ , പാമ്പാടി താലൂക്ക് സഹ കാര്യദര്‍ശി ശംഭു തുടങ്ങിയവര്‍ പങ്കെടുത്തു. കുട്ടികുടെ വിവിധ കലാപരിപാടികളും നടന്നു.
0 Comments