പ്രശസ്ത സാഹിത്യകാരനായിരുന്ന ആറന്മുള സത്യവ്രതന്റ എട്ടാമത് അനുസ്മരണവും പുരസ്‌കാരസമര്‍പ്പണവും മേയ് 11-ന് നടക്കുമെന്ന് ആറന്മുള സത്യവ്രതന്‍ ട്രസ്റ്റ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നാടക രചയിതാവായ രാജു കുന്നക്കാട്ടിലാണ് ഈ വര്‍ഷത്തെ ആറന്മുള സത്യവ്രതന്‍ പുരസ്‌കാരത്തിന് അര്‍ഹനായത്.. ജി.പ്രകാശ്, ജോര്‍ജ് പുളിങ്കാട്, അഡ്വ.കെ.ആര്‍.അനിത എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാരം നിര്‍ണ്ണയിച്ചത്.
മെയ് 11ന് ഉച്ചകഴിഞ്ഞ് മൂന്നിന് ഏറ്റുമാനൂര്‍ എസ്എംഎസ്എം പബ്ലിക് ലൈബ്രറി ഹാളില്‍ നടക്കുന്ന അനുസ്മരണ സമ്മേളനം പ്രൊഫ. ഹരികുമാര്‍ ചങ്ങമ്പുഴ ഉദ്ഘാടനം ചെയ്യും. പ്രദീപ് മാളവിക പുരസ്‌കാര സമര്‍പ്പണം നിര്‍വഹിക്കും. കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡ് മെമ്പര്‍ ഗോപാലകൃഷ്ണന്‍ അനുസ്മരണപ്രഭാഷണം നടത്തും. ചടങ്ങില്‍ സിനിമാ പ്രൊഡക്ഷന്‍ ഡയറക്ടര്‍ അനുക്കുട്ടന്‍ ഏറ്റുമാനൂരിനെ ആദരിക്കും. ഗിരിജന്‍ ആചാരി കവിയരങ്ങ് നയിക്കും. ഏറ്റുമാനൂര്‍ പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ട്രസ്റ്റ് പ്രസിഡന്റ് സതീഷ് കാവ്യധാര, രക്ഷാധികാരി ജി.പ്രകാശ്, സെക്രട്ടറി അമ്പിളി.പി., ജി.ജഗദീഷ് സ്വാമിയാശാന്‍ എന്നിവര്‍പങ്കെടുത്തു.
0 Comments