തീക്കോയി ഗവണ്മെന്റ് ഹെല്‍ത്ത് സെന്ററില്‍ ആവശ്യത്തിന് മരുന്നുകള്‍ ലഭ്യമല്ലാത്തതില്‍ പ്രതിഷേധിച്ച് ബിജെപി തീക്കോയി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഹെല്‍ത്ത് സെന്ററിന്റെ മുന്‍പില്‍ ധര്‍ണ നടത്തി. ബിജെപി ദേശീയ നിര്‍വാഹ സമിതി അംഗം പിസി ജോര്‍ജ് ധര്‍ണ ഉദ്ഘാടനം ചെയ്തു. കേരളത്തെ കടക്കെണിയിലാക്കിയത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് PC ജോര്‍ജ് പറഞ്ഞു.
പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ലാലി പി വി അധ്യക്ഷത വഹിച്ചു. യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് ജോ ജിയോ ജോസഫ്, മിനര്‍വ മോഹന്‍, രമണന്‍ ഇ. ഡി, അപ്പച്ചന്‍ പുല്ലാട്ട്, ചേസ് ഞള്ളമ്പുഴ, ആനിയമ്മ സണ്ണി, സജി സിബി, സജീവ് മാപ്രയില്‍, ജോസ് ആലാനി, ടി ഡി മോഹനന്‍ ജോസ് ഫ്രാന്‍സിസ് എന്നിവര്‍പങ്കെടുത്തു
0 Comments