Breaking...

9/recent/ticker-posts

Header Ads Widget

നാലര കിലോ കഞ്ചാവുമായി ആസ്സാം സ്വദേശി പിടിയില്‍.



നാലര കിലോ കഞ്ചാവുമായി ആസ്സാം സ്വദേശി പിടിയില്‍.   കാഞ്ഞിരപ്പള്ളി ചങ്ങനാശേരി ഡിവിഷന്‍ ഡാന്‍സാഫ് ടീമിന്റെ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. ആസാം സ്വദേശി അസിം എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ഡാന്‍സാഫ് ടീം പൊന്‍കുന്നം എസ്.എച്.ഓ. ദിലീഷ് റ്റി. യുടെ നേതൃത്വത്തില്‍ പൊന്‍കുന്നത്തു നടത്തിയ പരിശോധനയില്‍ 300 ഗ്രാം കഞ്ചാവ് കണ്ടെത്തിയിരുന്നു ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തതില്‍ നിന്നും കഞ്ചാവ് സപ്ലൈ ചെയ്യുന്ന ആസ്സാം സ്വദേശിയെക്കുറിച്ച് സൂചന ലഭിച്ചു. തുടര്‍ന്ന് ചങ്ങനാശേരി ഭാഗത്ത് താമസിക്കുന്ന പ്രതിയുടെ താമസ സ്ഥലത്ത് ചെന്ന് നടത്തിയ പരിശോധനയില്‍ വില്പനക്കായി സൂക്ഷിച്ചു വച്ചിരുന്ന 4.4 kg കഞ്ചാവ് കണ്ടെത്തുകയായിരുന്നു.   പ്രതിയെ കോടതിയില്‍ഹാജരാക്കി.



Post a Comment

0 Comments