Breaking...

9/recent/ticker-posts

Header Ads Widget

കുറുമുള്ളൂര്‍ കലിഞ്ഞാലി മഹാദേവക്ഷേത്രത്തില്‍ ധ്വജപ്രതിഷ്ഠ



കുറുമുള്ളൂര്‍ കലിഞ്ഞാലി മഹാദേവക്ഷേത്രത്തില്‍ ധ്വജപ്രതിഷ്ഠയ്കായുള്ള ധ്വജവാഹനം, പറകള്‍, തിടമ്പ് , നെറ്റിപ്പട്ടം കൊടിക്കൂറ,കൊടിക്കയര്‍ എന്നിവയും തുലാഭാരത്തട്ടും  വഹിച്ചുകൊണ്ടുള്ള രഥ ഘോഷയാത്ര ശനിയാഴ്ച ഉച്ചകഴിഞ്ഞ് 4.30 നു ഏറ്റുമാനൂര്‍ ശ്രീമഹാദേവ ക്ഷേത്ര സന്നിധിയില്‍ നിന്ന് രഥ ഘോഷയാത്രയായി പുറപ്പെട്ടു. അലങ്കരിച്ച വാഹനങ്ങള്‍, വാദ്യമേളം എന്നിവയോടെയാണ്  രഥ ഘോഷയാത്ര നടന്നത്. ഏറ്റുമാനൂര്‍ ജംഗ്ഷന്‍, അതിരമ്പുഴ ,മുണ്ടുവേലിപ്പടി, ഓണംതുരുത്ത് , നീണ്ടൂര്‍, പടിഞ്ഞാറെ കുറുമുള്ളൂര് ,മൂഴിക്കുളങ്ങര, കല്ലമ്പാറ, കല്ലമ്പാറ മണ്ഡപം ജംഗ്ഷന്‍, വേദഗിരി പള്ളി വഴി വേദഗിരി ജംഗ്ഷനില്‍ എത്തിച്ചേര്‍ന്നു.
 6 മണിക്ക് താലപ്പൊലി വാദ്യ മേളങ്ങളുടെ അകമ്പടിയോടുകൂടി ഭഗവത് സന്നിധിയില്‍ എത്തി. തുടര്‍ന്ന് ധ്വജസ്തംഭം, പറകള്‍ എന്നിവയുടെ സമര്‍പ്പണം നടന്നു. ധ്വജപ്രതിഷ്ഠ ഉത്സവം മെയ് 3 മുതല്‍ പത്തുവരെ തീയതികളിലായി നടക്കും. ക്ഷേത്രം തന്ത്രി കുമരകം ഗോപാലന്‍ തന്ത്രികള്‍ , ജിതിന്‍ ഗോപാല്‍  എന്നിവരുടെ മുഖ്യധാര്‍മികത്വത്തില്‍ ഈ മാസം 30ന് രാവിലെ 7:00 മുതല്‍ വാഹന ധ്വജ പ്രതിഷ്ഠ, വാഹന കലശാഭിഷേക ചടങ്ങുകള്‍ നടക്കും. പഞ്ചവാദ്യം, സംഗീത അര്‍ച്ചന, മത പ്രഭാഷണം  മഹാപ്രസാദഊട്ട്, വിശേഷങ്ങള്‍ ദീപാരാധന എന്നിവ നടക്കും. കൊടിയേറ്റ് ദിനമായ മെയിന്‍ മൂന്നിന് രാവിലെ എട്ടിന് ക്ഷേത്രം തന്ത്രി, ക്ഷേത്രം തന്ത്രി കുമരകം ഗോപാലന്‍ തന്ത്രികള്‍, എത്ര സുരേഷ് വയല എന്നിവരുടെ കാര്‍മികത്വത്തില്‍ കൊടിയേറ്റ് കര്‍മ്മം നടക്കും. വൈകിട്ട് ഏഴിന് നടക്കുന്ന ധ്വജ പ്രതിഷ്ഠ സമര്‍പ്പണ സമ്മേളനം കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ക്ഷേത്ര ഉപദേശക സമിതി ചെയര്‍മാന്‍ ഉണ്ണികൃഷ്ണന്‍ ഇടശ്ശേരില്‍ അധ്യക്ഷത വഹിക്കും. എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡണ്ട് തുഷാര്‍ വെള്ളാപ്പള്ളി,ധ്വജ പ്രതിഷ്ഠ സമര്‍പ്പണം നടത്തും. മോന്‍സ് ജോസഫ് എംഎല്‍എ മുഖ്യ പ്രഭാഷണം നടത്തും. കോട്ടയം എസ്എന്‍ഡിപി യൂണിയന്‍ കണ്‍വീനര്‍ സുരേഷ് പരമേശ്വരന്‍ മുഖ്യപ്രഭാഷണംനടത്തും.

Post a Comment

0 Comments