പാവങ്ങളുടെ ഡോക്ടര്‍ എന്ന പേരില്‍ സാധാരണക്കാരുടെ മനസില്‍ ഇടംപിടിച്ച പൈക പുതിയിടം ഹോസ്പിറ്റല്‍ ഉടമ ഡോക്ടര്‍ ജോര്‍ജ് മാത്യു പുതിയിടത്തിന് നാടിന്റെ ആദരാഞ്ജലി. ഡോക്ടര്‍ ജോര്‍ജ് മാത്യുവിന്റെ ശവസംസ്‌കാര ശുശ്രൂഷകള്‍ പൈക സെന്റ് ജോസഫ് ദേവാലയത്തില്‍ നടന്നു. സംസ്‌കാര ശുശ്രൂഷകള്‍ക്ക് കൂരിയാ ബിഷപ്പ് സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍ പിതാവ് മുഖ്യകാര്‍മികത്വം വഹിച്ചു.
ഫാദര്‍ ജോസഫ് പുത്തന്‍പുരയ്ക്കല്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഏറെ നാളായി കാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു . മിതമായ ഫീസ് മാത്രം ഈടാക്കി മികച്ച ചികിത്സ നല്‍കിയിരുന്ന ഡോക്ടര്‍ ജോര്‍ജ് മാത്യുവിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ ആയിരങ്ങളെത്തിയിരുന്നു . വോളിബോള്‍ താരമായിരുന്ന ഡോ ജോര്‍ജ് മാത്യു ജിമ്മി ജോര്‍ജ് ഉള്‍പ്പെടെയുള്ള പ്രമുഖ താരങ്ങള്‍ക്കൊപ്പം മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. മികച്ച കലാകാരന്‍ കൂടിയായിരുന്നു ജനപ്രിയനായ ഡോക്ടര്‍. സംസ്‌കാര ശുശ്രൂഷകളില്‍ മാണി സി കാപ്പന്‍ എം എല്‍ എ, ഫ്രാന്‍സിസ് ജോര്‍ജ് എംപി, അഡ്വക്കറ്റ് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ, മോന്‍സ് ജോസഫ് എം എല്‍ എ തുടങ്ങി രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരും പങ്കെടുത്തു.
0 Comments