Breaking...

9/recent/ticker-posts

Header Ads Widget

കാണക്കാരി മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു



ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്  കാണക്കാരി മണ്ഡലം കമ്മിറ്റി ഓഫീസ് ഡിസിസി പ്രസിഡണ്ട് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്  കെ എം സെബാസ്റ്റ്യന്‍ കടുവാക്കുഴിയില്‍   അധ്യക്ഷത വഹിച്ചു. കെപിസിസി നിര്‍വാഹക സമിതി അംഗം റ്റോമി കല്ലാനി  പതാക ഉയര്‍ത്തലും, മിനി ലൈബ്രറിയുടെ ഉദ്ഘാടനവും, മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആദരിക്കലും നിര്‍വഹിച്ചു. 

എം എന്‍ ദിവാകരന്‍ നായര്‍, വി. കെ.സുരേന്ദ്രന്‍, ബേബി തൊണ്ടംകുഴി, പി. യു. മാത്യു, തുടങ്ങിയ കോണ്‍ഗ്രസ്  നേതാക്കള്‍, ബ്ലോക്ക് പ്രസിഡണ്ടുമാര്‍, മണ്ഡലം പ്രസിഡന്റ് മാര്‍  തുടങ്ങിയവര്‍ ഉദ്ഘാടന യോഗത്തില്‍ പങ്കെടുത്തു. മണ്ഡലം വൈസ് പ്രസിഡന്റ് പുഷ്പകുമാരി പാറയില്‍ സ്വാഗതവും, ഒ.ആര്‍.വിജേഷ് കൃതജ്ഞതയും പറഞ്ഞു. കളത്തൂര്‍ റസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ധ്വനി മ്യൂസിക്കിന്റെ ഗാനമേളയും ഉണ്ടായിരുന്നു.

Post a Comment

0 Comments