മറ്റക്കര ആയിരൂര്‍ ശ്രീമഹാദേവ ക്ഷേത്രത്തിലെ നവീകരണകലശം ബുധനാഴ്ച നടക്കും. ക്ഷേത്രത്തില്‍ ദേവ ചൈതന്യം വര്‍ധിപ്പിക്കുന്നതിനായി ഏപ്രില്‍ 23 മുതല്‍ ആരംഭിച്ച ചടങ്ങകളോടനുബന്ധിച്ച് എട്ടാം ദിവസമാണ് പ്രാധാന്യമേറിയ ബ്രഹ്‌മകലശ ചടങ്ങുകള്‍ നടക്കുന്നത്. രാവിലെ 7.10 നും 8.10 നും ഇടയിലുള്ള ശുഭമുഹൂര്‍ത്തത്തിലാണ് ദേവ പ്രതിഷ്ഠ , കും ദേശ കലശാഭിഷേകം, ജീവകലശാഭിഷേകം, പ്രതിഷ്ഠാ ബലി തുടങ്ങിയ ചടങ്ങുകള്‍ നടക്കുന്നത്.
ക്ഷേത്രം തന്ത്രി തരണനല്ലൂര്‍ കിടങ്ങശ്ശേരി രാമന്‍ നമ്പൂതിരിപ്പാട് മുഖ്യകാര്‍മ്മികത്വം വഹിക്കും. ബുധനാഴ്ച വൈകീട്ട് നട അടയ്കുകയും അടുത്ത രണ്ടു ദിവസം മണ്ഡപത്തില്‍ പൂജകള്‍ നടക്കുകയും ചെയ്യും. പതിനൊന്നാം ദിവസമായ ശനിയാഴ്ച രാവിലെ 4 മണിക്ക് നടതുറക്കും. തുടര്‍ന്ന് കണി കാണിക്കല്‍ , പരികലശാഭിഷേകം, തത്വകലശാഭിഷേകം, ബ്രഹ്‌മകലശാഭിഷേകം തുടങ്ങിയ ചടങ്ങുകള്‍ നടക്കും. അയിരൂര്‍ മഹാദേവ ക്ഷേത്രത്തില്‍ നവീകരണത്തിന്റെ ഭാഗമായി ചുറ്റുമതില്‍ അലങ്കാര ഗോപുരം, സേവാപന്തല്‍ ശ്രീകോവില്‍ ചെമ്പു പൊതിയല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ ശേഷമാണ് നവീകരണകലശംനടക്കുന്നത്.
0 Comments