രണ്ടു പിഞ്ചു കുട്ടികള്‍ക്കൊപ്പം അഡ്വ ജിസ്‌മോള്‍ തോമസ് ജീവനൊടുക്കിയ സംഭവത്തിലെ ദുരൂഹതകള്‍ നീക്കണമെന്നാവശ്യപ്പെട്ട് നീറിക്കാട്ട് ജനകീയ പ്രക്ഷോഭ സമരം. അധികൃതരുടെ കണ്ണുതുറപ്പിക്കാന്‍ ജാതിമത രാഷ്ട്രീയ വത്യാസമില്ലാതെ നീറിക്കാട് ഒന്നടങ്കം പ്രതിഷേധ സമരത്തിനിറങ്ങി. ജിസ് മോളുടെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നും കുറ്റാരോപിതരായവരെ നിയമത്തിനു മുന്നില്‍ എത്തിക്കണ മെന്നും പോലീസ് നിഷ്‌ക്രിയത്വം അവസാനിപ്പിക്കണ മെന്നും ആവശ്യപ്പെട്ടാണ് ബഹുജന പ്രക്ഷോഭം നടന്നത്.
ഞായറാഴ്ച വൈകീട്ട് നീറിക്കാട് മുതലവാലക്കവലയില്‍ നിന്നും ആരംഭിച്ച പ്രകടനം നീറിക്കാടിന്റെ അതിര്‍ത്തി വരെയെത്തി പള്ളിയമ്പില്‍ സമാപിച്ചു. നീറിക്കാട് നിവാസികളുടെ പ്രതിഷേധം വ്യക്തമാക്കുന്ന പ്രതീഷേധ ജാഥയാണ് നടന്നത്. സംഭവം നടന്നിട്ട് ഇത്രയും ദിവസം പിന്നിട്ടിട്ടും പോലീസ് മൗനം പാലിക്കുന്നതില്‍ ജനങ്ങള്‍ അമര്‍ഷം രേഖപ്പെടുത്തി. ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് പ്രതിഷേധം ശക്തമാക്കാനാണ് ജനകീയ കൂട്ടായ്മ തീരുമാനമെടുത്തിരിക്കുന്നത്. വാര്‍ഡ് മെമ്പര്‍ ശാന്തി പ്രഭാത് , മുത്തോലി പഞ്ചായത്തംഗം NK ശശികുമാര്‍ , പ്രിന്‍സ് ഫ്രാന്‍സിസ്, ജയിംസ് വര്‍ഗീസ് ബി ബിബിള്‍ മാത്യു .ജിലുമോന്‍ ജോയി, തുടങ്ങിയവര്‍ പ്രസംഗിച്ചു. TBപത്മകുമാരി, അനിത ടോമി, ഗീതമ്മ KN , ഉഷ രഘു, ജോയ്‌സി ജോമോന്‍, അനു സുനീഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി
0 Comments