സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വായനയുടെ ലോകം തുറന്നു നല്‍കുവാന്‍ ഗ്രാമവീഥികളിലേക്ക് പുസ്തക വണ്ടിയുമായി നീണ്ടൂര്‍ എസ് കെ വി സ്‌കൂള്‍. അറിവിന്റെ ലോകത്തേക്ക് കുട്ടികളെ നയിക്കാന്‍ വായനയെക്കാള്‍ മികച്ചതായി മറ്റൊന്നില്ലന്ന സന്ദേശവുമായാണ് പുസ്തക വണ്ടി സ്‌കൂള്‍ അധികൃതര്‍ നിരത്തിലിറക്കിയത് സഞ്ചരിക്കുന്ന ലൈബ്രറിയുടെ ആദ്യ യാത്ര, നീണ്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രദീപ് കുമാര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.
വായനയുടെ ലഹരിയില്‍ അഭിരമിക്കുന്ന ഒരു തലമുറയായി നമ്മുടെ കുഞ്ഞുങ്ങളെ വളര്‍ത്താന്‍ നീണ്ടൂര്‍ എസ് കെ വി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും ഓല സാഹിത്യ കൂട്ടായ്മയുടെയും വിവിധ ക്ലബ്ബുകളുടെയും നേതൃത്വത്തിലാണ് പുസ്തക വണ്ടി കുട്ടികളുടെ അരികിലേക്ക് തിങ്കളാഴ്ച മുതല്‍ എത്തി തുടങ്ങിയത്. നീണ്ടൂരിന്റെ വിവിധ പ്രദേശങ്ങളില്‍ സ്‌കൂളിലെ കുട്ടികള്‍ താമസിക്കുന്ന ഇടങ്ങളിലേക്ക് വിവിധ ദിവസങ്ങളിലായി പുസ്തക വണ്ടി എത്തും. ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രാഗിണി കെ എസ്, വാര്‍ഡ് മെമ്പര്‍ മുരളി ഓണം തുരുത്തു എന്നിവര്‍ ചേര്‍ന്ന് സ്‌കൂള്‍l ലീഡര്‍ ഹരികൃഷ്ണന് ആദ്യ പുസ്തകം കൈമാറി. പിടിഎ ഭാരവാഹികള്‍, പഞ്ചായത്ത് മെമ്പര്‍മാര്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പുസ്തക വണ്ടിയുടെ ഫ്‌ലാഗ് ഓഫ് ചടങ്ങില്‍ പങ്കുചേര്‍ന്നു.
0 Comments