Breaking...

9/recent/ticker-posts

Header Ads Widget

മോക്ഡ്രില്‍ സംഘടിപ്പിച്ചു.



ചുഴലിക്കാറ്റും അനുബന്ധ ദുരന്തങ്ങളെയും നേരിടാന്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സംയുക്തമായി  24 കേന്ദ്രങ്ങളില്‍ മോക്ഡ്രില്‍
 സംഘടിപ്പിച്ചു. കോട്ടയം ജില്ലയിലെ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും നേരിടുന്ന തീക്കോയി വെള്ളികുളത്താണ് മോക്ഡ്രില്‍ സംഘടിപ്പിച്ചത്. മണ്ണിടിച്ചില്‍ ഉണ്ടായ വെള്ളികുളത്ത് അപകടത്തില്‍ പെട്ട പത്തോളം പേരെ രക്ഷിക്കുകയായിരുന്നു സംഘത്തിന്റെ ദൗത്യം. രാവിലെ പതിനൊന്ന് മണിയ്ക്ക് തുടങ്ങിയ ദൗത്യം അരമണിക്കൂറിനകം മരണമടഞ്ഞവരെയും പരിക്ക് പറ്റിയവരെയും ആശുപത്രി സംവിധാനങ്ങള്‍ സജ്ജീകച്ചിരുന്ന വെള്ളികുളം സെന്റ് ആന്റണിസ് ഹൈസ്‌ക്കുളില്‍  എത്തിക്കുവാന്‍ ദൗത്യസേനയ്ക്ക് കഴിഞ്ഞു. 

ഈരാറ്റുപേട്ട ഫയര്‍സ്റ്റേഷന്റെയും, പാലാ ഫയര്‍സ്റ്റേഷനിലെ സിവില്‍ ഡിഫന്‍സിന്റെയും, പോലീസ് സേന, മോട്ടോര്‍ വെഹിക്കില്‍ ഡിപ്പാര്‍ട്ട് മെന്റ്, തീക്കോയി പഞ്ചായത്ത്, വില്ലേജ്,റവന്യു വകുപ്പ് ,വിവിധ സര്‍ക്കാര്‍ ആശുപത്രികള്‍, ജില്ലാ സ്പെഷ്യല്‍ പോലീസ്, തുടങ്ങിയവരുടെ സഹായത്തോടെ മീനച്ചില്‍ തഹസീല്‍ദാര്‍ ലിറ്റി തോമസാണ് പരിപാടിയ്ക്ക് നേതൃത്വം നല്കിയത്. അവലോകന യോഗത്തില്‍ തീക്കോയി പഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസ് അധ്യക്ഷനായിരുന്നു. അവലോകനയോഗത്തില്‍ ഈരാറ്റുപേട്ട ഫയര്‍സ്റ്റേഷന്‍ ഓഫസറും ഓണ്‍സൈറ്റ് ഇന്‍സിഡന്റ് കമാന്‍ഡറുമായ കലേഷ്‌കുമാര്‍ കെ, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പി ജെ ജേക്കബ്ബ്, പോലീസ് സബ്ബ് ഇന്‍പെക്ടര്‍ ബിനു വി എല്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍പെക്ടര്‍ ഡാനി നൈനാന്‍, മീനച്ചില്‍ സേഫ്റ്റി ഓഫീസര്‍ ഡോക്ടര്‍ യശോധരന്‍ ഗോപാലന്‍  തുടങ്ങിയവര്‍ സംസാരിച്ചു. നാട്ടിലെ സാമൂഹ്യ പ്രവര്‍ത്തകരാണ് മോക് ട്രില്ലിന് വേണ്ടി അഭിനയിച്ചത്. 

Post a Comment

0 Comments