ഉള്ളനാട് സി എച്ച് സിയില്‍ ഹബ്ബ് ലാബോറട്ടറി ഉദ്ഘാടനം നടന്നു. ജോസ് കെ മാണി എംപി ലാബിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി ജോര്‍ജ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ലാക്കല്‍ , ളാലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആനന്ദ് മാത്യു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ലിസമ്മ ബോസ്, അനില മാത്യു, ജോസ് തോമസ,് റാണി ജോസ് , ജോസ് കെ സെബാസ്റ്റ്യന്‍, എച്ച്എംസി മെമ്പര്‍മാരായ സിറിയക് ടിഎം, എംകെ ജോസ്, മാത്യു തറപ്പേല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ബയോ കെമിസ്ട്രി അനലൈസര്‍, ഇലക്ട്രോലൈസ് അനലൈസര്‍, പ്രോട്ടീന്‍ അനലൈസര്‍, ഹീമോഗ്ലോബിന്‍ അനലൈസര്‍ ഹോര്‍മോണ്‍ അനലൈസര്‍ ഉള്‍പ്പെട്ട എയര്‍കണ്ടീഷന്‍ ചെയ്ത ലാബാണ് തയ്യാറാക്കിയിരിക്കുന്നത്. ലിവര്‍ ഫംഗ്ഷന്‍ ടെസ്റ്റ് , കാല്‍സ്യം -സോഡിയം -പൊട്ടാസ്യം- സിആര്‍പി എന്നീ പരിശോധനകള്‍ കുറഞ്ഞ നിരക്കില്‍ ജനങ്ങള്‍ക്ക് ലൈബില്‍ നിന്നും ലഭ്യമാകും.
0 Comments