കൊച്ചു കൊട്ടാരം up സ്‌കൂളില്‍ ഹരിത വിദ്യാലയം ശുചിത്വ വിദ്യാലയം എന്ന പദ്ധതിയുടെ ഭാഗമായി പ്ലാസ്റ്റിക്ക് മുക്ത നാട് പ്രോഗ്രാം സംഘടിപ്പിച്ചു. ദൗത്യത്തില്‍ കൊച്ചു കൊട്ടാരം LP സ്‌കൂളിലെ , കുട്ടികളും, പൂര്‍വ്വ വിദ്യാര്‍ത്ഥികളും, PTA യും നാട്ടുകാരും പങ്കാളികളായി. പരിപാടിയുടെ ഉദ്ഘാടനം മീനച്ചില്‍ പഞ്ചായത്ത് പ്രസിഡന്റ് പുന്നൂസ് പോള്‍ നിര്‍വഹിച്ചു. പാതയോരത്തു നിന്നു കുട്ടികള്‍ ശേഖരിച്ച പ്ലാസ്റ്റിക്ക് ഉല്പന്നങ്ങള്‍ ഹരിത കര്‍മ്മ സേനയ്ക്ക് കൈമാറി. ഹെഡ്മാസ്റ്റര്‍ ജിയോ മാനുവല്‍, ആതിര അജി, ശിവാനിയ ശ്യാം എന്നിവര്‍ പ്രസംഗിച്ചു.
0 Comments