Breaking...

9/recent/ticker-posts

Header Ads Widget

പാലാ രൂപതയിലെ മിഷനറിമാര്‍ ഒത്തു ചേരുന്നമിഷനറി സംഗമം മെയ് 10 ന് നടക്കും.



പാലാ രൂപതയിലെ മിഷനറിമാര്‍ ഒത്തു ചേരുന്നമിഷനറി സംഗമം മെയ് 10 ന് പ്രവിത്താനം മാര്‍ ആഗസ്തിനോസ് ഫൊറോന പളളിയില്‍ നടക്കും. പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി വര്‍ഷത്തില്‍ നടക്കുന്ന സംഗമത്തില്‍ സ്വദേശത്തും വിദേശത്തുമായി ശുശ്രൂഷ ചെയ്യുന്ന പാലാ രൂപതാംഗങ്ങളായ മിഷനറിമാരും രൂപതയ്ക്കുള്ളില്‍ ശുശ്രൂഷ ചെയ്യുന്ന എല്ലാ വൈദികരും സിസ്റ്റേഴ്‌സും ഉള്‍പ്പെടെ 4000 ത്തോളം പേര്‍ പങ്കെടുക്കും. മിഷനറി സംഗമത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടും വൈദിക ശ്രേഷഠരും സംഘാടക സമിതി യംഗങ്ങളും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു

.പാലാ രൂപതയില്‍ നിന്നുള്ള മിഷനറിമാര്‍ ഈ രൂപതയുടെ ആഴമാര്‍ന്ന ക്രൈസ്തവ വിശ്വാസത്തിന്റെയും പ്രത്യാശയുടെയും തീരാത്ത സ്‌നേഹത്തിന്റെയും ജീവിതസാക്ഷ്യങ്ങളാണ്. മേയ് 10 ന് രാവിലെ 8.00 മണി മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും.. 9.15 നു പരി. കുര്‍ബാനക്ക് ഒരുക്കമായുളള പ്രദക്ഷിണം,  തുടര്‍ന്ന് 9.30. നു വി. കുര്‍ബാനയും നടക്കും. കുര്‍ബാനയില്‍ 14 ലധികം മെത്രാന്‍മാര്‍ പങ്കെടുക്കും. 11.15 നു പൊതുസമ്മേളനം ആരംഭിക്കും. സമ്മേളനത്തില്‍ അഭിവന്ദ്യ പിതാക്കന്മാരും, കേന്ദ്ര സംസ്ഥാന മന്ത്രിമാരും MP, : MLA തുടങ്ങിയ ജനപ്രതിനിധികളും, വിവിധ സന്യാസസമൂഹങ്ങളുടെ Superior Generals, Provincial Superiors എന്നിവരും പങ്കെടുക്കുന്നു. പ്രവിത്താനം സ്‌കൂളിന്റെ മുന്‍വശത്തായും ഓഡിറ്റോറിയത്തിന്റെ വശങ്ങളിലും, പളളിയുടെ പുറകുഭാഗത്തായും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മോണ്‍. ജോസഫ് തടത്തില്‍, മോണ്‍. ജോസഫ് കണിയോടിക്കല്‍, ഫാ. ജോസഫ് മുത്തനാട്ട്, ഫാ. ജോസഫ്. കുറ്റിയാങ്കല്‍, ഫാ. വേളൂപ്പറ മ്പില്‍, ഫാ. ആന്റണി കൊല്ലിയില്‍, ഫാ. തോമസ് പുതുപ്പറമ്പില്‍, സി. ഡെയ്സി ചൊവ്വേലിക്കുടിയില്‍, ടി. ടി മൈക്കിള്‍, ഫാ, ജോര്‍ജ് നെല്ലിക്കുന്ന് ചെരിവുപുരയിടം, ഫാ. ജോസഫ്  തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. പാലാ രൂപതയുടെ അഭിമാനമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രേഷിത പ്രവര്‍ത്തനങ്ങലില്‍  ഏര്‍പ്പെട്ടിരിക്കുന്നവരുടെ അപൂര്‍വ്വ സംഗമത്തിനാണ് പ്രവിത്താനം മാര്‍ അഗസ്തിനോസ് പളളി സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്. രൂപതാംഗങ്ങളായ 30ല്‍ പരം  മെത്രാന്‍മാരും നൂറോളം  രാജ്യങ്ങളില്‍ ആരുമില്ലാത്തവര്‍ക്കും പീഡിതര്‍ക്കും പ്രത്യാശയുടെ കൈസ്തവ സന്ദേശം പകര്‍ന്നു നല്‍കുകയും ചെയ്യുന്ന സന്യാസിനിമാരും വൈദികരും ഒത്തു ചേരുന്ന മിഷനറി സംഗമത്തിനായി വിപുലമായ ക്രമീകരണങ്ങളാണ് പൂര്‍ത്തിയായിരിക്കുന്നത്.

Post a Comment

0 Comments