Breaking...

9/recent/ticker-posts

Header Ads Widget

പാലം 2025ന്റെ ഭാഗമായി വൈവിധ്യമാര്‍ന്ന പരിപാടികള്‍



സര്‍ഗാത്മക സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തു പകര്‍ന്ന് പാലായില്‍ നടക്കുന്ന  പാലം 2025ന്റെ ഭാഗമായി വൈവിധ്യമാര്‍ന്ന പരിപാടികളാണ് നടന്നു വരുന്നത്. പാലാ മുനിസിപ്പല്‍ ലൈബ്രറിയില്‍ നടക്കുന്ന പരിപാടിയുടെ ഭാഗമായി കുട്ടികളുടെ മുതിര്‍ന്നവരുടെയും കലാസംഗമവും  നാടകക്കളരിയും കഥയരങ്ങും അടക്കമുള്ള പരിപാടികള്‍ നടന്നു.  നദിയെ അറിയലും ശില്പശാലയും കൗമാരക്കാരുടെ കൂടിയിരുപ്പും നടന്നു. എബി എമ്മാനുവലിന്റെ നേതൃത്വത്തില്‍ മീനച്ചില്‍ ആറിനെ അറിയുന്നതിനായുള്ള നടത്തം സംഘടിപ്പിച്ചു രവി പാലാ,  മനോജ് പാലാക്കാരന്‍ എന്നിവര്‍ മീനച്ചില്‍ ആറിനെക്കുറിച്ചുള്ള അനുഭവങ്ങള്‍ കുട്ടികളുമായി പങ്കുവെച്ചു. അഭിനേതാക്കളായ ആതിര ആര്‍ ചെന്നൈ , സുഗതന്‍ ചെന്നൈ എന്നിവര്‍ നാടക ശില്‍പ്പശാല നയിച്ചു. ഉച്ചയ്ക്ക് ശേഷം നടനും നര്‍ത്തകനുമായ ഫവാസ് അമീര്‍ ഹംസ മൂവ്‌മെന്റ് ശില്‍പശാല നയിച്ചു. വൈകിട്ട് കഥയരങ്ങില്‍ ആതിര ആര്‍ ചെന്നൈ , സുഗതന്‍ പുറങ്ങ് ചെന്നൈ എന്നിവര്‍ ചേര്‍ന്ന് നാല് ബാലസാഹിത്യ കഥകളെ അഭിനയിച്ച് അവതരിപ്പിച്ചു. കലാകാരന്മാര്‍ക്ക്  ബിജോയ് മണര്‍കാട്ട് മെമന്റോ നല്‍കി. വൈകിട്ട് നടന്ന കൂടിയിരുപ്പില്‍ ഗവേഷകയും അധ്യാപികയും സൈക്കോളജിസ്റ്റുമായ  താനിയ കെ ലീല കൗമാരപ്രായക്കാരുടെ മാനസിക പരിപാലനത്തെക്കുറിച്ച് സംസാരിച്ചു. മെയ് 12 വരെയാണ് പാലം 2025 ക്യാമ്പ് നടക്കുന്നത്.



Post a Comment

0 Comments