പാലായില്‍ വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന അമ്മയുടെയും കുഞ്ഞിന്റെയും ആഭരണങ്ങള്‍ കവര്‍ന്ന മോഷ്ടാവ് 24 മണിക്കൂറിനുള്ളില്‍ പിടിയിലായി. അടിമാലി സ്വദേശി ടാര്‍സന്‍ എന്ന് വിളിക്കുന്ന മനീഷ് എന്നയാളെയാണ് പ്രത്യേക അന്വേഷണസംഘം അടിമാലി പോലീസിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ചയാണ് പാലാ ഇടപ്പാടിയില്‍ മോഷണം നടന്നത്. കുറിച്ചി ജംഗ്ഷന്‍ ഭാഗത്ത് പനച്ചിക്കപ്പാറയില്‍ വീട്ടില്‍ ജോസ് തോമസിന്റെ ഭാര്യ ക്രിസ്റ്റി ജോണിയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ മോഷ്ടാവ് ജനാല വഴി, വീട്ടിലെ ബെഡ്റൂമില്‍ ഉറങ്ങിക്കിടന്നിരുന്ന ക്രിസ്റ്റിയുടെയും, ഇളയ മകളുടെയും കഴുത്തില്‍ കിടന്ന180000/- രൂപ വില വരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നെടുക്കുകയായിരുന്നു. Scpo ജോബി ജോസഫ്, cpo മാരായ രഞ്ജിത്, ജോഷിമാത്യു എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.





0 Comments