കുടുംബശ്രീയുടെ സംസ്ഥാന കലാമേള 'അരങ്ങ് ' മെയ് 26,27,28 തീയതികളില്‍ അതിരമ്പുഴയില്‍ നടക്കും. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നും അയ്യായിരത്തോളം മത്സരാര്‍ത്ഥികള്‍ പങ്കെടുക്കുന്ന കലോസവത്തിന്റെ പ്രചരണാര്‍ത്ഥം ജില്ലയിലെ കുടുംബശ്രീ സിഡിഎസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ചുവരെഴുത്തിനു തുടക്കമായി.
ചുവരെഴുത്ത് പ്രവര്‍ത്തങ്ങള്‍ക്കു കോട്ടയം നോര്‍ത്ത് സിഡി എസ് ചെയര്‍പേഴ്‌സണ്‍ നളിനി ബാലനും, അതിരമ്പുഴ സിഡി എസ് ചെയര്‍പേഴ്‌സണ്‍ ഷബീന നാസറും ചേര്‍ന്ന് തുടക്കമിട്ടു. ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അഭിലാഷ് കെ ദിവാകര്‍, അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പ്രകാശ് ഡി നായര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാരായ അനൂപ് ചന്ദ്രന്‍, ഉഷാദേവി ഇ.എസ്, അഞ്ജുഷ വിശ്വനാഥന്‍, പ്രീതാമോള്‍ കെ.ജി, സിഡിഎസ് അംഗങ്ങള്‍ എന്നിവര്‍ പ്രചാരണ പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം നല്‍കി.
0 Comments