കുറവിലങ്ങാട് കോഴായില്‍ സയന്‍സ് സിറ്റിയുടെ ഒന്നാംഘട്ടമായ സയന്‍സ് സെന്ററിന്റെ ഉദ്ഘാടനം മെയ് 29 ന് നടക്കും. ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക മ്യൂസിയത്തിന്റെ ആഭിമുഖ്യത്തില്‍ സ്ഥാപിക്കപ്പെടുന്ന സയന്‍സ് സിറ്റിയുടെ ഒന്നാം ഘട്ടമായ സയന്‍സ് സെന്ററിന്റെ ഉദ്ഘാടനം മേയ് 29 ന് വൈകീട്ട് 5 മണിക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പുമന്ത്രി R ബിന്ദു അറിയിച്ചു.
സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച മുപ്പത് ഏക്കര്‍ ഭൂമിയിലാണ് സയന്‍സ് സിറ്റി ഉയരുന്നത്. ശാസ്ത്രഗാലറികള്‍, ത്രിമാനപ്രദര്‍ശന തിയേറ്റര്‍, ശാസ്ത്ര പാര്‍ക്ക്, സെമിനാര്‍ ഹാള്‍, ഇന്നോവഷന്‍ ഹബ് എന്നിവ ഉള്‍ക്കൊള്ളൂന്ന സയന്‍സ് സെന്ററാണ് ഇതിലെ പ്രധാന ഭാഗം. പ്ലാനേറ്റേറിയം, മോഷന്‍ സിമുലേറ്റര്‍, ഓഗ്മെന്റഡ് റിയാലിറ്റി / : വിര്‍ച്വല്‍ റിയാലിറ്റി തിയേറ്ററുകള്‍, സംഗീത ജലധാര, പ്രകാശ ശബ്ദ സമന്വയ പ്രദര്‍ശനം, വാന നിരീക്ഷണ സംവിധാനം, പൂന്തോട്ടങ്ങള്‍, സന്ദര്‍ശകര്‍ക്കുള്ള സൗകര്യങ്ങള്‍, പ്രവേശനകവാടം, അനുബന്ധ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയാണ് സയന്‍സ് സിറ്റി പദ്ധതിയില്‍ വിഭാവനം ചെയ്തിരിക്കുന്നത്. 47,147 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന സയന്‍സ് സെന്റര്‍ കെട്ടിടത്തില്‍ ഫണ്‍ സയന്‍സ്, മറൈന്‍ ലൈഫ് ആന്‍ഡ് സയന്‍സ്, എമേര്‍ജിങ്ങ് ടെക്‌നോളജി എന്നീ ശാസ്ത്ര ഗാലറികളും, ത്രീ-ഡി തിയേറ്റര്‍, ടെമ്പററി എക്‌സിബിഷന്‍ ഏരിയ, ആക്റ്റിവിറ്റി സെന്റര്‍, സെമിനാര്‍ ഹാള്‍, കോണ്‍ഫറന്‍സ് ഹാള്‍, വര്‍ക്ക് ഷോപ്പുകള്‍ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ സയന്‍സ് സെന്ററിന് ചുറ്റുമായി സയന്‍സ് പാര്‍ക്കും ദിനോസര്‍ എന്‍ക്ലേവും സ്ഥാപിച്ചിട്ടുണ്ട്. വാന നിരീക്ഷണ സംവിധാനത്തിനായി ടെലസ്‌കോപ്പും ഒരുക്കിയിട്ടുണ്ട്.
0 Comments