ബാബു ചാഴികാടന്റെ 34-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനം വാര്യമുട്ടത്തെ സ്മൃതി മണ്ഡപത്തില്‍ നടന്നു. തെരഞ്ഞെടുപ്പ് പ്രചരണ പര്യടനത്തിനിടയില്‍ ഇടിമിന്നലേറ്റാണ് യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റും തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയുമായിരുന്ന ബാബു ചാഴികാടന്‍ മരണമടഞ്ഞത്. കേരള കോണ്‍ഗ്രസ് Mന്റെ നേതൃത്വത്തില്‍ നടന്ന അനുസ്മരണ സമ്മേളനം സര്‍ക്കാര്‍ ചീഫ് വിപ്പ് ഡോ N ജയരാജ് ഉദ്ഘാടനം ചെയ്തു. കേരളീയ യുവത്വത്തിന് ദിശാബോധം നല്‍കിയ യുവജന നേതാവായിരുന്നു ബാബു ചാഴികാടന്‍ എന്ന് ഡോ എന്‍ ജയരാജ് പറഞ്ഞു.
മയക്കുമരുന്ന് ഉപയോഗത്തിനെതിരെ മൂന്നര പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ബാബു ചാഴികാടന്‍ തുടങ്ങി വച്ച പോരാട്ടം ഇന്ന് സമൂഹമാകെ ഏറ്റെടുത്തിരിക്കുകയാണ്. ബാബു ചാഴികാടന്‍ സ്മൃതി മണ്ഡപത്തില്‍ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും പുഷ്പാര്‍ച്ചന നടത്തി. തോമസ് ചാഴികാടന്‍ എക്‌സ് എം.പി,ജോബ് മൈക്കിള്‍ എംഎല്‍എ, സ്റ്റീഫന്‍ ജോര്‍ജ്,സണ്ണി തെക്കേടം, പ്രൊഫ.ലോപ്പസ് മാത്യു, പ്രൊഫ.കുര്യാസ് കുമ്പളക്കുഴി,യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡണ്ട് സിറിയക്ക് ചാഴികാടന്‍,ജോസ് പുത്തന്‍കാല, തോമസ് പീറ്റര്‍, നിര്‍മ്മല ജിമ്മി, ബ്രൈറ്റ് വട്ടനിരപ്പേല്‍,ഔസേപ്പച്ചന്‍ വാളിപ്ലാക്കല്‍, മാലേത്ത് പ്രതാപ ചന്ദ്രന്‍, പൊന്നപ്പന്‍ കരിപ്പുറം, ഷീല തോമസ്, ജോഷി ഇലഞ്ഞി, തോമസ് കോട്ടൂര്‍, എന്‍. എ മാത്യു, തോമസ് ടി കീപ്പുറം, പി.എം മാത്യു, സാജന്‍ തൊടുക, ജെയ്‌സണ്‍ മാന്തോട്ടം, ബോണി കുര്യാക്കോസ്, ജോജി കുറത്തിയാടന്‍, ഡിനു ചാക്കോ, ജിന്‍സ് കുര്യന്‍, റ്റോബി തൈപ്പറമ്പില്‍, ബിറ്റു വൃന്ദാവന്‍, രാജു ആലപ്പാട്ട്, ബെന്നി തടത്തില്‍, ബൈജു മാതിരമ്പുഴ എന്നിവര്‍ പങ്കെടുത്തു.രാവിലെ അരീക്കരയിലെ കബറിടത്തില്‍ പ്രത്യേക പ്രാര്‍ത്ഥനയും അനുസ്മരണവും നടത്തി. നിരവധി പേര്‍ ചടങ്ങുകളില്‍ പങ്കെടുത്തു.





0 Comments