Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയം ജില്ലയില്‍ 48 പോലീസ് ഉദ്യോഗസ്ഥര്‍ മേയ് മാസത്തില്‍ പോലീസ് സേനയില്‍ നിന്നും വിരമിക്കുന്നു



കോട്ടയം ജില്ലയില്‍  ഡി.വൈ.എസ്.പി. മുതല്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ വരെയുള്ള 48 പോലീസ് ഉദ്യോഗസ്ഥരാണ് മേയ് മാസത്തില്‍ പോലീസ് സേനയില്‍ നിന്നും വിരമിക്കുന്നത്. കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി.  അനില്‍കുമാര്‍ എം., വൈക്കം ഡി.വൈ.എസ്.പി. സിബിച്ചന്‍ ജോസഫ്, ജില്ലയിലെ വിവിധ സ്റ്റേഷനുകളിലെ 40 സബ് ഇന്‍സ്‌പെക്ടര്‍മാര്‍,5 അസിസ്റ്റന്റ്  സബ് ഇന്‍സ്‌പെക്ടര്‍മാര്‍, ഒരു സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഉള്‍പ്പെടെ 48 പേരാണ് സര്‍വീസില്‍ നിന്നും വിരമിക്കുന്നത്. വിരമിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് കേരളാ പോലീസ് ഓഫീസേഴ്‌സ് അസ്സോസിയേഷനും കേരളാ പോലീസ് അസ്സോസിയേഷനും  സംയുക്തമായി  യാത്രയയപ്പ് നല്‍കി. ദര്‍ശന ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ സര്‍വീസില്‍ നിന്നും വിരമിക്കുന്ന പോലീസ് ഉദ്യോഗസ്ഥരും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. ഉദ്യോഗസ്ഥര്‍ക്ക് .സഹകരണ,തുറമുഖ, ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍  ഉപഹാര സമര്‍പ്പണം നടത്തി. പ്രസ്തുത സമ്മേളനത്തില്‍ കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദ് എ. ഐ.പി.എസ്. മുഖ്യ പ്രഭാഷണം നടത്തി.



Post a Comment

0 Comments