Breaking...

9/recent/ticker-posts

Header Ads Widget

ആസ്സാം സ്വദേശിക്ക് 60 വര്‍ഷം കഠിന തടവും 30,000 രൂപ പിഴയും



ഒമ്പതു വയസ്സുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ആസ്സാം സ്വദേശിക്ക് 60 വര്‍ഷം കഠിന തടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ചു. 2022 നവംബര്‍ മാസം ഏറ്റുമാനൂരിലെ സ്‌കൂള്‍ ഹോസ്റ്റലിലെ താല്‍ക്കാലിക കെട്ടിടത്തില്‍ വച്ച് 9 വയസ്സുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക അതിക്രമത്തിന് വിധേയനാക്കിയ ആസ്സാം സ്വദേശി 21 കാരനായ അനില്‍ എന്നയാളെയാണ് കോടതി ശിക്ഷിച്ചത്. കോട്ടയം അതിവേഗ പോക്‌സോ കോടതി ജഡ്ജ്  സതീഷ് കുമാറാണ് വിധി പ്രസ്താവിച്ചത്. ഏറ്റുമാനൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഏറ്റുമാനൂര്‍ മുന്‍ SHO മാരായിരുന്ന രാജേഷ്, കുമാര്‍ C R,  പ്രസാദ് ഏബ്രഹാം തോമസ് എന്നിവരാണ് അന്വേഷണം നടത്തി പ്രതിക്ക് എതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി  പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ: പോള്‍ കെ എബ്രഹാം ഹാജരായി.


Post a Comment

0 Comments