Breaking...

9/recent/ticker-posts

Header Ads Widget

65 ശതമാനം പൊള്ളലേറ്റ 71 കാരി സുഖം പ്രാപിച്ച് വീട്ടിലേയ്ക്കു മടങ്ങി



ഗുരുതരമായി പൊള്ളലേറ്റ് 78 ദിവസം മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ചികിത്സയില്‍ കഴിഞ്ഞ 71 കാരി സുഖം പ്രാപിച്ച് വീട്ടിലേക്ക്
 മടങ്ങി. വയല സ്വദേശിനിയായ വല്‍സമ്മ ജോണാണ് ഗുരുതര പൊള്ളലേറ്റതിനെ തുടര്‍ന്ന് 78 ദിവസം മാര്‍ സ്ലീവാ മെഡിസിറ്റിയിലെ ബേണ്‍ ഐ.സി.യുവില്‍ ചികിത്സയില്‍ കഴിഞ്ഞത്. കഴിഞ്ഞ ഫെബ്രുവരിയില്‍ വീട്ടുമുറ്റം അടിച്ചു വാരി കരിയിലയ്ക്ക് തീ ഇട്ടപ്പോള്‍ തീ ആളി പടര്‍ന്ന് ധരിച്ചിരുന്ന വസ്ത്രത്തില്‍ പിടിക്കുകയും ശരീരത്തിലേക്ക് കത്തിപ്പടരുകയുമായിരുന്നു. 

കുടുംബാംഗങ്ങള്‍ വെള്ളം കോരി ഒഴിച്ചു തീ കെടുത്തി മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ എത്തിച്ചു. വത്സമ്മയുടെ ശരീരത്തില്‍ 65 ശതമാനം പൊള്ളലേറ്റിരുന്നു. ആധുനിക സംവിധാനങ്ങളുള്ള മാര്‍ സ്ലീവാ മെഡിസിറ്റിയിലെ ബേണ്‍സ് ഐ.സി.യുവില്‍ പ്രവേശിപ്പിച്ച വത്സമ്മയ്ക്ക്  3 മേജര്‍ ശസ്ത്രക്രിയകള്‍ ഉള്‍പ്പെടെ 5 ശസ്ത്രക്രിയകളാണ്. നടത്തിയത് . നഴ്‌സുമാരുടെയും വിവിധ വിഭാഗങ്ങളിലെ ജീവനക്കാരുടെയും നേതൃത്വത്തില്‍ വല്‍സമ്മയ്ക്ക് അതീവ സുരക്ഷിതമായ ചികിത്സയാണ് ഒരുക്കിയത്.  ഈ കാലയളവില്‍  അണുബാധയുണ്ടാകാതെ മുറിവുകള്‍ ഉണങ്ങി പൂര്‍ണമായി ഭേദപ്പെട്ടതും നേട്ടമായി. ആശുപത്രി ചീഫ് ഓഫ് മെഡിക്കല്‍ സര്‍വീസസും പ്ലാസ്റ്റിക് ആന്‍ഡ് റീ കണ്‍സ്ട്രക്ടീവ് സര്‍ജറി വിഭാഗം മേധാവിയുമായ എയര്‍ കോമഡോര്‍ ഡോ.പോളിന്‍ ബാബുവിന്റെ നേതൃത്വത്തില്‍ ഈ വിഭാഗത്തിലെ സര്‍ജന്മാരായ  ഡോ.അനീഷ് ജോസഫ്, ഡോ.ജോസി.ടി.കോശി, ക്രിട്ടിക്കല്‍ കെയര്‍ വിഭാഗത്തിലെ ഡോ.ജോസ്‌കുട്ടി മാത്യു, അനസ്‌തേഷ്യോളജി വിഭാഗത്തിലെ ഡോ.എബി ജോണ്‍ തുടങ്ങിയവരും ചികിത്സയില്‍ പങ്കാളികളായി .പ്രാര്‍ഥനപൂര്‍ണ്ണമായ പരിചരണവും കരുതലും ഒരുക്കി നല്‍കിയതാണ് വല്‍സമ്മയെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചതെന്ന് വല്‍സമ്മയുടെ ഭര്‍ത്താവ് വര്‍ക്കി ജോണ്‍ പറഞ്ഞു. ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ മോണ്‍.ഡോ.ജോസഫ് കണിയോടിക്കല്‍, ആശുപത്രി ഓപ്പറേഷന്‍സ് ആന്‍ഡ് പ്രൊജക്ട്‌സ് ഡയറക്ടര്‍ ഫാ.ജോസ് കീരഞ്ചിറ, ഐ.ടി ആന്‍ഡ് നഴ്‌സിംഗ് ഡയറക്ടര്‍ റവ.ഡോ.ജോസഫ് കരികുളം,ആയുഷ് വിഭാഗം ഡയറക്ടര്‍ ഫാ.മാത്യു ചേന്നാട്ട് എന്നിവരും വല്‍സമ്മയെ യാത്രയാക്കാന്‍ എത്തിയിരുന്നു.

Post a Comment

0 Comments