Breaking...

9/recent/ticker-posts

Header Ads Widget

തോടനാല്‍ മനക്കുന്ന് വടയാര്‍ ദേവീക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങള്‍ മേയ് 7 മുതല്‍ 11 വരെ



തോടനാല്‍ മനക്കുന്ന് വടയാര്‍ ദേവീക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങള്‍ മേയ് 7 മുതല്‍ 11 വരെ നടക്കുമെന്ന് ക്ഷേത്ര ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ക്ഷേത്രം തന്ത്രി താഴമണ്‍ കണ്ഠരര് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തിലും മേല്‍ശാന്തി കല്ലമ്പള്ളി ഇല്ലത്ത് നാരായണന്‍ നമ്പൂതിരിയുടെ സഹ കാര്‍മ്മികത്വത്തിലുമാണ് ചടങ്ങുകള്‍ നടക്കുന്നത്. മേയ് 7 ന് ഗണപതി ഹോമം, വിശേഷാല്‍ പൂജകള്‍,  പ്രസാദമൂട്ട്, ദീപാരാധന തുടങ്ങിയ ചടങ്ങുകള്‍ നടക്കും. വൈകിട്ട് 7.30 ന് തിരുവരങ്ങിന്റെ ഉദ്ഘാടനം ഗുരുവായൂര്‍ ദേവസ്വം മെമ്പര്‍ മനോജ് B നായര്‍ നിര്‍വഹിക്കും.

മുന്‍ ജില്ലാ കലക്ടര്‍ PP ഗോപി,  ജില്ലാ പഞ്ചായത്തംഗം ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. പ്രൊഫ KM സുദര്‍ശനന്‍ അധ്യക്ഷനായിരിക്കും. തിരുവാതിരകളി, ഓട്ടന്‍തുള്ളല്‍ തുടങ്ങിയ പരിപാടികളും അരങ്ങേറും.  മേയ് 11 ന് തിരുവുത്സവ സമാപന ദിവസം രാവിലെ ശ്രീബലി എഴുന്നള്ളിപ്പ് നടക്കും. വൈകീട്ട് മനക്കുന്ന്  കാണിക്ക മണ്ഡപത്തിലേക്ക് ഊരുവലത്ത് എഴുന്നള്ളിപ്പ് നടക്കും. വൈകീട്ട് 6 ന് കാണിക്കമണ്ഡത്തില്‍ നിന്നും ക്ഷേത്രത്തിലേക്ക് താലപ്പൊലി ഘോഷയാത്രയും നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ ദേവസ്വം പ്രസിഡന്റ് PN പരമേശ്വേരന്‍ നായര്‍ പന്തക്കുറ്റിയില്‍,  സെക്രട്ടറി ജിനു Bനായര്‍ കൊണ്ടൂപ്പറമ്പില്‍, മോഹനചന്ദ്രന്‍ നായര്‍ ചെറുതാഴെ തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

0 Comments