Breaking...

9/recent/ticker-posts

Header Ads Widget

പതിവിലും 8 ദിവസം മുന്‍പേ കേരളത്തില്‍ കാലവര്‍ഷമെത്തിയപ്പോള്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കനത്ത മഴ




പതിവിലും 8 ദിവസം മുന്‍പേ കേരളത്തില്‍ കാലവര്‍ഷമെത്തിയപ്പോള്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. കേരളത്തില്‍ അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോട്ടയം അടക്കമുള്ള ജില്ലകളില്‍ തിങ്കളാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 


മഴയുടെ തീവ്രതയനുസരിച്ച് അലര്‍ട്ടുകളില്‍ മാറ്റമുണ്ടാവും. സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം കനത്ത മഴയാണ് കാലാവസ്ഥാവകുപ്പ് പ്രവചിക്കുന്നത്. കേരളത്തിലെ എല്ലാ ജില്ലകളിലും താലൂക്ക് തലത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ യൂണിറ്റ് തുറന്നിട്ടുണ്ട്. അതിതീവ്ര മഴയില്‍ കുറഞ്ഞ സമയം കൊണ്ട് മലവെള്ളപ്പാച്ചിലും പ്രളയവും ഉണ്ടാകാനിടയുണ്ട്. ശക്തമായ കാറ്റും മഴയ്‌ക്കൊപ്പമെത്തുമ്പോള്‍ മരങ്ങള്‍ കടപുഴകി വീഴാനും വൈദ്യുതി   പോസ്റ്റുകള്‍ തകര്‍ന്ന് വൈദ്യതി ബന്ധം നിലയ്ക്കാനും സാധ്യതയുണ്ട്. ഈ സാഹചര്യങ്ങള്‍ പരിഗണിച്ചാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

Post a Comment

0 Comments