Breaking...

9/recent/ticker-posts

Header Ads Widget

അഡ്വ. ജോസഫ് മണ്ഡപത്തിനെ പാലാ മാര്‍ക്കറ്റിംഗ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ആദരിച്ചു.



സഹകരണ രംഗത്ത്  അരനൂറ്റാണ്ട് കാലമായി പ്രവര്‍ത്തിച്ചു വരുന്ന മീനച്ചില്‍ താലൂക്കിലെ ഏറ്റവും മികച്ച സഹകാരികളിലൊരാളായ അഡ്വ. ജോസഫ് മണ്ഡപത്തിനെ പാലാ മാര്‍ക്കറ്റിംഗ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ആദരിച്ചു. പാലാ മുണ്ടുപാലം അഞ്ചേരില്‍ പവലിനിയനില്‍ നടന്ന അനുമോദന സമ്മേളനം മന്ത്രി റോഷി അഗസ്റ്റിയന്‍  ഉദ്ഘാടനം ചെയ്തു. 


പാലാ മാര്‍ക്കറ്റിംഗ് സഹകരണ സംഘം പ്രസിഡന്റ് സണ്ണി അഗസ്റ്റിന്‍ പൊരുന്നക്കോട്ട് അധ്യക്ഷത വഹിച്ചു.മാര്‍ക്കറ്റ് ഫെഡ് ചെയര്‍മാന്‍ അഡ്വ. സോണി സെബാസ്റ്റ്യന്‍, അഡ്വ. ജോയി നടുക്കര എക്‌സ്.എം.പി, മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് പീറ്റര്‍, പ്രഫ.ലോപ്പസ് മാത്യു, ലാലിച്ചന്‍ ജോര്‍ജ്, അഡ്വ. വി.ടി. തോമസ്, അഡ്വ.എസ്. ജയസൂര്യന്‍, അഡ്വ. ജോസ് ടോം, ഫിലിപ്പ് കുഴികുളം, ബേബി ഉഴുത്തുവാല്‍ , റ്റോബിന്‍ കെ. അലക്‌സ്, രാജേഷ് വാളിപ്ലാക്കല്‍, സംഘം വൈസ് പ്രസിഡന്റ് ബെന്നി ഈരൂരിക്കല്‍, സുലഭ ഹൈപ്പര്‍ മാര്‍ക്കറ്റ് ജനറല്‍ മാനേജര്‍ ഷാജി ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു. അഡ്വ ജോസഫ് മണ്ഡപം
മീനച്ചില്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, പാലാ മാര്‍ക്കറ്റിംഗ് സഹകരണ സംഘം പ്രസിഡന്റ്, മീനച്ചില്‍ റബര്‍ മാര്‍ക്കറ്റിംഗ് സഹകരണ സംഘം ഡയറക്ടര്‍, 45 വര്‍ഷമായി പാലാ മാര്‍ക്കറ്റിംഗ് സഹകരണ സംഘം ഡയറക്ടര്‍, 30 വര്‍ഷമായി മാര്‍ക്കറ്റ് ഫെഡ് കൊച്ചി ഡയറക്ടര്‍, 25 വര്‍ഷമായി സുലഭ മാര്‍ക്കറ്റിംഗ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ എന്നീ നിലകളില്‍ സഹകരണരംഗത്ത് ശ്രദ്ധേയനായിരുന്നു.

Post a Comment

0 Comments