AITUC പൂഞ്ഞാര്‍ മണ്ഡലം കമ്മിറ്റി യുടെ ആഭിമുഖ്യത്തില്‍ ഈരാറ്റുപേട്ടയില്‍ മെയ്ദിന റാലി സംഘടിപ്പിച്ചു. എഐടിയുസി ജില്ലാ വൈസ് പ്രസിഡന്റ് ബാബു K ജോര്‍ജ് ഉദ്ഘാടനം ചെയ്തു. രാജ്യത്ത് വര്‍ഗീയതയും വിഭാഗീയതയും സൃഷ്ടിക്കാന്‍ മതതീവ്രവാദികള്‍ പലതരത്തിലും ശ്രമിക്കുമ്പോള്‍ ജനാധിപത്യ സംസ്‌കാരത്തിന്റെ പതാക ഉയര്‍ത്തിപ്പിടിക്കാന്‍ നാം ഒറ്റക്കെട്ടായി നില്‍ക്കേണ്ടതിന്റെ അനിവാര്യ തയെക്കുറിച്ച് ബാബു K ജോര്‍ജ് ഓര്‍മ്മിപ്പിച്ചു. സിപിഐ പൂഞ്ഞാര്‍ മണ്ഡലം കമ്മിറ്റി സെക്രട്ടറി ഇ കെ മുജീബ് അധ്യക്ഷത വഹിച്ചു. AITUC മണ്ഡലം സെക്രട്ടറി എം ജി ശേഖരന്‍ സിപിഐ ജില്ലാ കമ്മിറ്റി അംഗങ്ങളായ പി എസ് സുനില്‍, ഷമ്മാസ് ലത്തീഫ്, സെക്രട്ടറിയേറ്റ് അംഗങ്ങളായ പി എസ് ബാബു, കെ എസ് രാജു, കെ വി എബ്രഹാം, കെ ശ്രീകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെ എസ് നൗഷാദ്, മിനിമോള്‍ ബിജു, പി രാമചന്ദ്രന്‍ നായര്‍, സിഎസ് സജി, ജോസ് മാത്യു, കെ എം പ്രശാന്ത്, പി എസ് രതീഷ്, ഓമന രമേശ്, പത്മിനി രാജശേഖരന്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
0 Comments